ഭുവനേശ്വര്‍: ഐ.എസ്.എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഒഡീഷ എഫ്.സി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിക്കുകയായിരുന്നു ഒഡീഷ. ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ഒഡീഷയുടെ വിജയം. 

24-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ശാവെസിന്റെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ലീഡെടുത്തു. എന്നാല്‍ 47-ാം മിനിറ്റുവരെ ഈ ലീഡിന് ആയുസുണ്ടായിരുന്നുള്ളു. മാനുവല്‍ ഒന്‍വുവിലൂടെ ഒഡീഷ ഒപ്പംപിടിച്ചു. പിന്നീട് 72-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ പെരെസ് ഗ്വാഡെസിലൂടെ ഒഡീഷ വിജയഗോള്‍ നേടി.

ഇതോടെ 17 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി ഒഡീഷ അഞ്ചാം സ്ഥാനത്തെത്തി. 16 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒമ്പതാം സ്ഥാനത്താണ്. 

Content Highlights: ISL 2020 Odisha FC vs Northeast United