പാട്‌ന: ബിഹാറില്‍ ഇടത് നേതാവ് കനയ്യകുമാറിന് നേരേ വീണ്ടും കല്ലേറ്. വെള്ളിയാഴ്ച ബിഹാറിലെ ബുക്‌സറില്‍നിന്ന് അറയിലേക്കുള്ള യാത്രയ്ക്കിടെയാണ് കനയ്യകുമാറിന് നേരേ കല്ലേറുണ്ടായത്. 

പൗരത്വ നിയമ ഭേദഗതിക്കെതിരേ ബിഹാറിലുടനീളം പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്ന കനയ്യക്ക് നേരെയുണ്ടാകുന്ന തുടര്‍ച്ചയായ എട്ടാമത്തെ അക്രമസംഭവമാണിത്. ചൊവ്വാഴ്ച ഗയയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകവേ ബൈക്കുകളിലെത്തിയ ഒരു സംഘം കനയ്യക്ക് നേരേ കല്ലേറ് നടത്തിയിരുന്നു. 

ജനുവരി 30 മുതല്‍ 'ജന്‍ ഗണ്‍ മന്‍ യാത്ര' എന്ന പേരില്‍ സി.എ.എ., എന്‍.പി.ആര്‍., എന്‍.ആര്‍.സി. എന്നിവയ്‌ക്കെതിരേ ബിഹാറില്‍  നടന്നുവരുന്ന പ്രതിഷേധ സംഗമത്തിന്റെ പങ്കെടുത്ത് വരുകയാണ് കനയ്യ. ഇതിനിടെയാണ് കനയ്യയ്ക്ക് നേരേ വിവിധയിടങ്ങില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഫെബ്രുവരി 29ന് പാട്‌നയില്‍ റാലിയോടെ പ്രചാരണ പരിപാടി അവസാനിപ്പിക്കാനിരിക്കെയാണ് വെള്ളിയാഴ്ച വീണ്ടും കനയ്യ കുമാറിനെതിരേ കല്ലേറുണ്ടായത്.

content highlights; Stones Thrown At Left Leader Kanhaiya Kumar's Convoy Near Arrah In Bihar