News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

നിലയ്‌ക്കല്‍-പമ്പ റൂട്ടില്‍ ജന്റം ബസ്‌ പൂര്‍ണമായി കത്തി നശിച്ചു , മെട്രോ സിറ്റികള്‍ക്കുള്ള ജന്റം ബസ്‌ മല കയറ്റി വിട്ടു

featured image

പമ്പ: നിലയ്‌ക്കല്‍-പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസ്‌ നടത്തിക്കൊണ്ടിരുന്ന കെ.യു.ആര്‍.ടി.സി ജന്റം ബസ്‌ ടയര്‍ വെടി തീര്‍ന്നതിന്‌ പിന്നാലെ തീ പിടിച്ച്‌ പൂര്‍ണമായി കത്തി നശിച്ചു. ആര്‍ക്കും പരുക്കില്ല. അറുപതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ചിലരുടെ കാലിന്‌ നിസാര പൊള്ളലേറ്റുവെന്ന്‌ പറയുന്നു.
ഇന്നലെ വൈകിട്ട്‌ ആറു മണിയോടെ പ്ലാംമൂടിനും ചാലക്കയത്തിനുമിടയിലായിരുന്നു സംഭവം. ടയര്‍ വെടി തീര്‍ന്ന്‌ യാത്രക്കാര്‍ പുറത്തിറങ്ങിയതിന്‌ പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഒറ്റപ്പെട്ട വനമേഖലയില്‍, റോഡിന്‌ നടുവില്‍ തീ ആളിക്കത്തി ബസ്‌ പൂര്‍ണമായി നശിച്ചതിന്‌ ശേഷമാണ്‌ പമ്പയില്‍ നിന്ന്‌ ഫയര്‍ ഫോഴ്‌സ്‌ എത്തി അണച്ചത്‌. കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരിക്കുകയാണ്‌.
വന്‍തിരക്കാണ്‌ മാസപൂജയ്‌ക്ക്‌ അനുഭവപ്പെടുന്നത്‌. ഇന്നലെ രാവിലെ മുതല്‍ നിലയ്‌ക്കല്‍-പമ്പ റൂട്ടില്‍ ഓടുകയായിരുന്നു ഈ ബസ്‌. അമിതമായി ചൂടായതാകാം ടയര്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്ന്‌ പറയുന്നു. വീല്‍ഡ്രമ്മില്‍ നിന്നാണ്‌ തീ പടര്‍ന്നതെന്നും സംശയിക്കുന്നു. നഗരവികസന പദ്ധതി പ്രകാരം മെട്രോ സിറ്റികളില്‍ മാത്രം സര്‍വീസ്‌ നടത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിഭാവന ചെയ്‌തതാണ്‌ ജന്റം പദ്ധതി. നിരപ്പായ പ്രതലത്തില്‍, അധിക ദൂരം പോകാന്‍ കഴിയാത്ത വിധമാണ്‌ ഇവയുടെ രൂപകല്‍പ്പന. എന്നാല്‍, കേരളത്തില്‍ മാത്രമാണ്‌ ഇത്‌ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക്‌ ഉപയോഗിക്കുന്നത്‌.
പ്രത്യേക കോര്‍പ്പറേഷന്‍ രൂപീകരിച്ച്‌ അതിന്‌ കീഴിയില്‍ മെട്രോ നഗരങ്ങളില്‍ മാത്രം ഓടിക്കണമെന്ന്‌ നിര്‍ദേശിച്ചാണ്‌ കേന്ദ്രനഗരകാര്യ വികസന വകുപ്പ്‌ ജന്റം എ.സി/നോണ്‍ എ.സി ബസുകള്‍ സര്‍ക്കാരിന്‌ കൈമാറിയത്‌. ഇതിനായി കെ.യു.ആര്‍.ടി.സി എന്ന പേരില്‍ പ്രത്യേക കോര്‍പ്പറേഷന്‍ രൂപീകരിച്ചെങ്കിലും ഇത്‌ കെ.എസ്‌.ആര്‍.ടി.സിയുടെ ബി ടീമാക്കി മാറ്റുകയാണ്‌ ചെയ്‌ത്‌. എ.സി/നോണ്‍ എ.സി ജന്റം ബസുകള്‍ കൂടുതലായി ലഭിച്ചതോടെ കെ.എസ്‌.ആര്‍.ടി.സി പുതിയ ബസ്‌ വാങ്ങുന്നത്‌ നിര്‍ത്തി. പകരം ജന്റം ബസുകള്‍ ദീര്‍ഘദൂര സര്‍വീസിന്‌ ഉപയോഗിക്കാന്‍ തുടങ്ങി. താങ്ങാവുന്നതില്‍ കൂടുതല്‍ ഓട്ടമായതോടെ ജന്റം ബസുകള്‍ കട്ടപ്പുറത്തായി. സ്‌പെയര്‍ പാര്‍ട്‌സിന്‌ വില കൂടുതല്‍ ആയതിനാല്‍ ഇവയുടെ അറ്റകുറ്റപ്പണിയും നടക്കാതെ വന്നു.
കൂടുതല്‍ ദൂരമോ, സമയമോ ജന്റം ബസുകള്‍ ഓടിയാല്‍ ഇവയുടെ ടയര്‍ പൊട്ടിത്തെറിക്കും. ചെങ്ങന്നൂരില്‍ കഴിഞ്ഞ ശബരിമല മണ്ഡല-മകര വിളക്ക്‌ കാലത്ത്‌ ജന്റം ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച്‌ അയ്യപ്പ ഭക്‌തന്റെ കാലൊടിഞ്ഞിരുന്നു. കേന്ദ്രത്തിന്റെ നിര്‍ദേശം കാറ്റില്‍പ്പറത്തി സര്‍വീസ്‌ നടത്തുന്ന ജന്റം ബസുകളില്‍ കണ്ടിഷനില്‍ അവശേഷിക്കുന്നത്‌ വളരെ കുറവാണ്‌.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages