News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 14, 2020

കോതമംഗലം പള്ളി കേസ്; സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം

featured image

കൊച്ചി: കോതമംഗലം പള്ളിക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം. വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ അത് അറിയിക്കണമെന്ന് ഹൈക്കോടതി. കോടതി ഉത്തരവ് പാലിക്കാത്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ മാസം 25ന് ജില്ലാ കലക്ടര്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പള്ളി ഏറ്റെടുക്കാനുള്ള തീരുമാനം എങ്ങനെയാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജി ദിവസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതി തള്ളിയിരുന്നു. യാക്കോബായ വിഭാഗം സമര്‍പ്പിച്ച റിവ്യു ഹര്‍ജിയും കോടതി തള്ളിയിരുന്നു.

പള്ളിയുടെ നിയന്ത്രണം ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ പള്ളിയും സ്വത്തും ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് കൈമാറണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ ഇല്ലാത്തതിനാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഓര്‍ത്തഡോക്‌സ് വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പള്ളിഭരണം എത്രയും വേഗം ഏറ്റെടുത്ത് കൈമാണറണമെന്നും അല്ലെങ്കില്‍ കലക്ടര്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടത്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages