News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 14, 2020

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തുടര്‍ച്ചയായി നിഗൂഢ സിഗ്നലുകള്‍: ആശങ്കയോടെ ഗവേഷകര്‍

featured image

ഭൂമിയിലേക്ക് ബഹിരാകാശത്തു നിന്നുള്ള നിഗൂഢ റേഡിയോ സിഗ്‌നലുകള്‍ പതിവായി എത്തുന്നതായി റിപ്പോര്‍ട്ട്. കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപ്പിംഗ് എക്‌സ്‌പെരിമന്റ് / ഫാസ്റ്റ് റേഡിയോ ബര്‍സ്റ്റ് പ്രോജക്റ്റ് കൊളാബ്രേഷനിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ഓരോ 16.35 ദിവസത്തിലും നിഗൂഢ സിഗ്‌നലുകള്‍ ഭൂമിയിലേക്ക് വരുന്നതായാണ് റിപ്പോര്‍ട്ട്. നാല് ദിവസത്തിനുള്ളില്‍ സിഗ്‌നല്‍ ഓരോ മണിക്കൂറിലും വന്നുക്കൊണ്ടിരിക്കും. പിന്നീട്, ഇത് മറ്റൊരു 12 ദിവസത്തേക്ക് നിശബ്ദമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

പേരറിയാത്ത ഏതോ സ്‌ത്രോതസില്‍ നിന്ന് വരുന്ന ഈ റേഡിയോ തരംഗങ്ങള്‍ക്ക് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേരാണ് ഫാസ്റ്റ് റേഡിയോ ബഴ്സ്റ്റ്‌സ് അഥവാ എഫ്ആര്‍ബി. ബഹിരാകാശത്തെ റേഡിയോ തരംഗങ്ങളുടെ മില്ലിസെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സ്‌ഫോടനങ്ങളാണ് ഫാസ്റ്റ് റേഡിയോ ബഴ്സ്റ്റ്‌സ്. 2018 സെപ്റ്റംബര്‍ 16 നും 2019 ഒക്ടോബര്‍ 30 നും ഇടയില്‍ സംഭവിച്ചതിന്റെ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഭൂമിയില്‍ നിന്ന് 50 കോടി പ്രകാശവര്‍ഷം അകലെ ഒരൊറ്റ സ്രോതസ്സില്‍ നിന്നാണ് പതിവായി ഈ സിഗ്‌നലുകള്‍ വരുന്നതെന്നാണ് പാറ്റേണ്‍ ഗവേഷകരുടെ നിരീക്ഷണം.

2007ലാണ് ആദ്യമായി ഈ തരംഗത്തെ കണ്ടെത്തുന്നത്. ജ്യോതിശാസ്ത്രജ്ഞനായ ഡങ്കന്‍ ലോറിമെറും അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായ ഡേവിഡ് നാര്‍ക്കെവിച്ചും ടെലസ്‌കോപ്പുകളില്‍ നിന്നുള്ള പഴയ ഡേറ്റ പരിശോധിക്കുന്നതിനിടയിലാണ് ബഹിരാകാശത്തെ ഒരു നിശ്ചിത ‘പോയിന്റില്‍’ നിന്ന് ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ സിഗ്‌നല്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടത്. ആദ്യമായി എഫ്ആര്‍ബിയുടെ സാന്നിധ്യം കണ്ടെത്തിയതിന്റെ ആദരസൂചകമായി ഇവയ്ക്ക് ലൊറമെര്‍ ബഴ്സ്റ്റ് എന്നും പേരുണ്ട്. എന്നാല്‍ ഇതിന്റെ സ്‌ത്രോസ് കണ്ടെത്താന്‍ കഴിഞ്ഞില്ല.

പ്രപഞ്ചത്തിലെ ഏതെങ്കിലും അജ്ഞാത വസ്തുവില്‍ നിന്നു സ്വാഭാവികമായി വരുന്നത്, അല്ലെങ്കില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ അന്യഗ്രഹജീവികള്‍ അയയ്ക്കുന്നത് ഈ രണ്ടു നിഗമനങ്ങളിലാണ് ഗവേഷകര്‍ ഇപ്പോഴും എത്തിനില്‍ക്കുന്നത്. കൂടുതല്‍ കൃത്യമായി എഫ്ആര്‍ബി സാന്നിധ്യം ആളക്കാനുള്ള ഡീപ് സിനോപ്റ്റിക് അറേ ടെലസ്‌കോപ്പുകള്‍ 2021ഓടെ സാധ്യമാകും. അതോടെ ബഹിരാകാശത്തു നിന്നുള്ള ഈ തരംഗത്തിന് പിന്നില്‍ ആരാണെന്ന് അറിയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages