തിരുവനന്തപുരം: കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരേ തിരുവനന്തപുരത്ത് കേസ്. മന്ത്രി നേരിട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം എംപി ശശി തരൂര്‍, രവിശങ്കര്‍ പ്രസാദിനെതിരേ നല്‍കിയ അപകീര്‍ത്തി കേസിലാണ് കോടതിയുടെ നടപടി. 

മേയ് രണ്ടിന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. 

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് രവിശങ്കര്‍ പ്രസാദ് നടത്തിയ ചില പരാമര്‍ശമാണ് കേസിനാധാരം. സുനന്ദ പുഷ്‌കര്‍ കേസില്‍ തരൂര്‍ കൊലപാതികയാണെന്ന് രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തിരുന്നു. ഈ പരാമര്‍ശത്തിനെതിരേയാണ് തരൂര്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ കേസ് നല്‍കിയിരുന്നത്.

content highlights; case against minister ravi sankar prasad in thiruvananthapuram CJM court