News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

കൊലപാതകമെന്ന്‌ സംശയം കത്തിക്കരിഞ്ഞ മൃതദേഹം കുഞ്ഞിലക്ഷ്‌മിയുടേത്‌

featured image

വടക്കാഞ്ചേരി: കുറാഞ്ചേരിയില്‍ വ്യാഴാഴ്‌ച കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സ്‌ത്രീയുടെ മൃതദേഹം ഒറ്റപ്പാലം അമ്പലപ്പാറ ദേശത്തു ചേന്നന്‍കണ്ടത്ത്‌ രാമചന്ദ്രന്റെ ഭാര്യ കുഞ്ഞിലക്ഷ്‌മി (51)യുടെതാണെന്നു തിരിച്ചറിഞ്ഞു.
ഇവരുടെ ഭര്‍ത്താവും, മക്കളായ ശാന്തകുമാരി, സരിത, സതീഷ്‌ എന്നിവരാണു മൃതദേഹം തിരിച്ചറിഞ്ഞത്‌. മൃതദേഹത്തില്‍നിന്നു ലഭിച്ച താലി, കമ്മല്‍, മുടി എന്നിവ പരിശോധിച്ചാണു മരിച്ചതു കുഞ്ഞിലക്ഷ്‌മിയാണെന്നു ബോധ്യപ്പെട്ടത്‌. പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. കഴിഞ്ഞ എട്ടുമുതല്‍ ഇവരെ കണാനില്ലെന്ന പരാതി ഒറ്റപ്പാലം പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.
കൊലപാതകമാണെന്ന നിഗമനത്തിലാണു പോലീസ്‌. ആത്മഹത്യക്കു സാധ്യതയില്ലെന്നാണു മക്കള്‍ പറയുന്നത്‌. കുറാഞ്ചേരിയില്‍ ഉള്ള ഇമിന്റെഡ്‌ എന്ന സ്‌ഥാപനത്തില്‍ ചികിത്സയ്‌ക്കായി കുഞ്ഞിലക്ഷ്‌മി വരാറുണ്ടെന്ന്‌ അറിയുന്നു. ഇവിടത്തെ ഡോക്‌ടറുടെയും, ജീവനക്കാരുടെയും മൊഴിയും എടുക്കുന്നുണ്ട്‌.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages