തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതിന് വേണ്ടി കരുണ ഫൗണ്ടേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സംഗീതപരിപാടിയില്‍ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തില്ലെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഒ രാജഗോപാല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

നവംബര്‍ ഒന്നിനാണ് കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഗീത പരിപാടി സംഘടിപ്പിച്ചത്. ഇതില്‍ സ്വരൂപിച്ച പണം ഇതുവരെയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല.  സംഭവത്തില്‍ ഈ സംഘടനയെക്കുറിച്ചും ഫണ്ടിനെക്കുറിച്ചും അടയന്തിരമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കണമെന്നാണ് ഒ.രാജഗോപാല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നത്.

കത്തിന്റെ പകര്‍പ്പ് ഒ.രാജഗോപാല്‍ എം.എല്‍ എ തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. 

Content Highlights: CMDRF not paid money raised through concert; O Rajagopal writes to CM seeking probe