News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്‌ത്രീ പിടിയില്‍ , പിടിയിലായത്‌ ആന്ധ്ര സ്വദേശിനി

featured image

തൊടുപുഴ: പട്ടാപ്പകല്‍ വീട്ടില്‍കയറി ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്‌ത്രീ പിടിയില്‍. ആന്ധ്ര ചിറ്റൂര്‍ കോട്ടൂര്‍ സ്വദേശി ഷമിംബീവി(60)യാണു പിടിയിലായത്‌. ഇടവെട്ടി വലിയജാരം നീലിയാനിക്കല്‍ മുജീബിന്റെ മകളെ തട്ടിക്കൊണ്ടുപോകാനാണു ശ്രമം നടന്നത്‌. മുഖത്തിനു പരുക്കേറ്റ കുട്ടിയെ കാരിക്കോട്‌ ജില്ലാ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി.
ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നരയോടെയായിരുന്നു സംഭവം. കുട്ടിയെ കുളിപ്പിച്ചു ഹാളിലിരുത്തിയശേഷം മുത്തശി മുറിക്കുള്ളിലേക്കു പോയ സമയത്ത്‌ നാടോടി സ്‌ത്രീ ഹാളില്‍ കയറി കുട്ടിയെ എടുത്തു പുറത്തേക്കു പോകുകയായിരുന്നു. ഈ സമയം ഹാളിലെത്തിയ മുത്തശി കുട്ടിയെ കാണാതായതോടെ മുറ്റത്തേക്ക്‌ ഓടിയെത്തി. കടക്കാന്‍ ശ്രമിച്ച നാടോടി സ്‌ത്രീയുടെ പര്‍ദയില്‍പിടിച്ചു വലിക്കുകയും ബഹളംവയ്‌ക്കുകയും ചെയ്‌തു. ഇതോടെ കുട്ടിയെ മുറ്റത്തുകിടന്ന കാറിന്റെ ബോണറ്റിലേക്കു വലിച്ചെറിഞ്ഞ ശേഷം സ്‌ത്രീ ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ്‌ അയല്‍ക്കാരും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ ഇവരെ കണ്ടെത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മാര്‍ത്തോമ്മാ ഭാഗത്തെ ഒരു വീട്ടില്‍ ഭിക്ഷാടനം നടത്തുന്നതിനിടെയാണു പിടിയിലായത്‌.
മൂന്നു ദിവസമായി ഇവര്‍ ഈ പ്രദേശത്ത്‌ കറങ്ങി നടക്കുന്നത്‌ കണ്ടതായി നാട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്‌ച മിക്കവരും പള്ളിയില്‍ പോകുന്ന സമയം നോക്കിയാണ്‌ ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്ന്‌ പോലീസ്‌ പറയുന്നു. പ്രതിയെ ശനിയാഴ്‌ച കോടതിയില്‍ ഹാജരാക്കുമെന്ന്‌ സി.ഐ. സജീവ്‌ ചെറിയാന്‍ പറഞ്ഞു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages