News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

നെരോക്കയെ തുരത്തി ബഗാന്‍

featured image

കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ മോഹന്‍ ബഗാന്റെ ഗോളടിമേളം. സ്വന്തം തട്ടകമായ കല്യാണി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നെരോക്ക എഫ്‌.സിയെ 6-2 നാണു ബഗാന്‍ തോല്‍പ്പിച്ചത്‌.
ഹാട്രിക്ക്‌ ഗോളിച്ച ഫ്രാന്‍ ഗൊണ്‍സാലസാണു നെരോക്കയെ തകര്‍ക്കാന്‍ മുന്നിട്ടുനിന്നത്‌. ഫ്രാന്‍ മൊറാന്റെ, റൊമാരിയോ ജെസുരാജ്‌, പാപ ദിയാവര എന്നിവര്‍ ഓരോ ഗോളുമടിച്ചു. ബഗാന്റെ ധനഞ്‌ജയ സിങ്‌ ചുവപ്പ്‌ കാര്‍ഡ്‌ പുറത്തായതു മുതലാക്കാന്‍ നെരോക്കയ്‌ക്കായില്ല.
ധനഞ്‌ജയയുടെ ഫൗളിനു ലഭിച്ച പെനാല്‍റ്റി ടെറ്റി അഡ്‌ജ പുറത്തേക്കടിച്ചു കളഞ്ഞു. 12 കളികളില്‍നിന്ന്‌ 29 പോയിന്റ്‌ നേടിയ ബഗാന്‍ രണ്ടാം സ്‌ഥാനക്കാരായ പഞ്ചാബിനെക്കാള്‍ ബഹുദൂരം മുന്നിലാണ്‌. 12 കളികളില്‍നിന്നു 18 പോയിന്റാണു പഞ്ചാബിന്റെ നേട്ടം. 10, 24, 45 മിനിറ്റുകളിലാണു ഗൊണ്‍സാലസ്‌ ഗോളുകളടിച്ചത്‌. ഒന്നാം പകുതിയില്‍ ഒരു പെനാല്‍റ്റി പാഴാക്കിയില്ലായിരുന്നെങ്കില്‍ നാലു ഗോളടിക്കാന്‍ ഗൊണ്‍സാലസിനു കഴിഞ്ഞേനെ.
നെരോകയ്‌ക്ക് വേണ്ടി ഫിലിപ്പ്‌ അഡ്‌ജയും സുഭാഷ്‌ സിങ്ങും ഗോളടിച്ചു. പഞ്ചാബിനെതിരേ കളിച്ച അതേ സ്‌റ്റാര്‍ട്ടിങ്‌ ഇലവനെയാണു ബഗാന്‍ കോച്ച്‌ കിബു വികുണ നെരോക്കയ്‌ക്കെതിരേ അണിനിരത്തിയത്‌. 10-ാം മിനിറ്റില്‍ ജോസെബ ബീറ്റിയയുടെ കോര്‍ണറിനു തലവച്ചു ഗൊണ്‍സാലസ്‌ ഗോളടി തുടങ്ങി. മൂന്നു മിനിറ്റുകള്‍ക്കു ശേഷം ബഗാന്‍ ലീഡ്‌ ഇരട്ടിയാക്കി. ബീറ്റിയയുടെ കോര്‍ണര്‍ സോദിലിയാന ക്ലിയര്‍ ചെയ്‌തെങ്കിലും കിട്ടിയത്‌ ബഗാന്‍ താരം കോംറോണ്‍ ടുര്‍സുനോവിന്‌. കോംറോണിന്റെ പോസ്‌റ്റില്‍ തട്ടി മടങ്ങിയ റീബൗണ്ട്‌ കിട്ടിയത്‌ ഫ്രാന്‍ മൊറാന്റെയ്‌ക്ക്. ബഗാന്‍ താരം അവസരം പാഴാക്കിയില്ല.
ബീറ്റിയ നെരോക്ക പോസ്‌റ്റിലേക്ക്‌ അളന്നു മുറിച്ചു നല്‍കിയ ക്രോസ്‌ വലയിലാക്കിയാണു ഗൊണ്‍സാലസ്‌ രണ്ടാം ഗോളടിച്ചത്‌. തൊട്ടു പിന്നാലെ ഗൊണ്‍സാലസിന്‌ ഹാട്രിക്ക്‌ തികയ്‌ക്കാന്‍ അവസരം ലഭിച്ചിരുന്നു. ഗൊണ്‍സാലസിന്റെ പെനാല്‍റ്റി കിക്ക്‌ ഗോള്‍ കീപ്പര്‍ മാര്‍വിന്‍ ഫിലിപ്പ്‌ തടുത്തു.
36-ാം മിനിറ്റില്‍ മലയാളി താരം വി.പി. സുഹൈര്‍ ഗോളിനു വഴിയൊരുക്കി. സുഹൈറിന്റെ ക്രോസ്‌ പാപാ ദിയാവര വലയിലേക്കു തിരിച്ചുവിട്ടു. 41-ാം മിനിറ്റില്‍ ഫിലിപ്പ്‌ അഡ്‌ജ നെരോക്കയ്‌ക്കു വേണ്ടി ഒരു ഗോള്‍ മടക്കി. ഒന്നാം പകുതിയുടെ അവസാന മിനിറ്റിലാണു ഗൊണ്‍സാലസ്‌ ഹാട്രിക്ക്‌ പൂര്‍ത്തിയാക്കിയത്‌്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages