ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വണ്ണാര്‍പേട്ടില്‍ നടത്തിയ ഷഹീന്‍ ബാഗ് മോഡല്‍ സമരത്തിനെതിരെ പോലീസ് നടപടി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സമരം ആരംഭിച്ചത്. സമരം ഉടന്‍ അവസാനിപ്പിച്ച് പോകണമെന്ന് പ്രതിഷേധക്കാരോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് നിര്‍ദ്ദേശം അനുസരിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല.  ഇതേതുടര്‍ന്ന് രാത്രി 9.30 നാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി ആളുകള്‍ സമരസ്ഥലത്തുണ്ടായിരുന്നു. 

പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇവരെ  തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പോലീസ് നടപടിയേതുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചുവെന്നാണ് വിവരം. 

Content Highlights: Police action against Shaheen Bagh model protest in Chennai Many people were injured