News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 14, 2020

സി.എ.എയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ നാടകം; രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിച്ചു

featured image

ബംഗളുരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ രണ്ട് സ്ത്രീകള്‍ക്കും ജാമ്യം ലഭിച്ചു. കര്‍ണാടകയിലെ ബിദറിലെ ഷഹീന്‍ സ്‌കൂളിലെ ഒരു അധ്യാപികയ്ക്കും ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനുമാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. 14 ദിവസമായി ഇവര്‍ ജയിലിലായിരുന്നു.

ജനുവരി 21നാണ് ബിദറിലെ സ്‌കൂളില്‍ സി.എ.എയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ചത്. നാടകത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ നിലേഷ് രക്ഷ്യാല്‍ എന്നയാള്‍ പോലീസില്‍ പരാതി നല്‍കുകയും രാജ്യദ്രോഹക്കേസ് എടുക്കുകയുമായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ പ്രധാനാധ്യാപിക ഫദീദ ബീഗം, ഒരു രക്ഷിതാവ് നസ്ബുന്നീസ എന്നിവരെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം അന്വേഷിക്കാന്‍ സ്‌കളില്‍ എത്തിയ പോലീസുകാരോട് നസ്ബുന്നീസയുടെ കുട്ടി പ്രധാനമന്ത്രിയെക്കുറിച്ച് മോശമായി സംസാരിച്ചെന്നായിരുന്നു പോലീസ് വാദം.

തുടര്‍ന്ന് പ്രധാനമന്ത്രിക്കെതിരായ നാടകം കളിക്കാന്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചു എന്നാരോപിച്ച് സ്‌കൂള്‍ പുട്ടിക്കുകയും ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും നടപ്പാക്കിയാല്‍ ഒരു വിഭാഗം രാജ്യം വിട്ടു പോകേണ്ടി വരുമെന്ന സന്ദേശമാണ് നാടകം നല്‍കുന്നതെന്ന് പരാതിക്കാരനായ നിലേഷ് ആരോപിച്ചു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages