തിരുവനന്തപുരം:  യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.  മുഖ്യപ്രതികളും മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരുമായ ശിവരഞ്ജിത്, നസീം എന്നിവരുള്‍പ്പെടെ പത്തൊമ്പതു പ്രതികളാണ് കേസിലുള്ളത്. 

കോളേജിലെ വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. അഖിലിന്റെ ബൈക്ക് തകര്‍ത്തതിന് പ്രതികളെ പാര്‍ട്ടി ശാസിച്ചതും പ്രകോപനത്തിന് കാരണമായെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 

സംഭവം നടന്ന് ആറുമാസത്തിനു ശേഷമാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

സംഭവത്തിനു പിന്നാലെ ശിവരഞ്ജിത്തിനെയും നസീമിനെയും എസ്.എഫ്.ഐ. പുറത്താക്കിയിരുന്നു. കേസില്‍ കുറ്റപത്രം വൈകിയതു മൂലം എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. തിരുവന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

content highlights: chargesheet submitted in university college murder attempt case