News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

ദേശീയ ലീഗ്‌ കിരീടം ആദ്യമായി കേരളത്തിലെത്തിച്ച ഗോപികമാര്‍ , ഗോകുലം 3 - ക്രിഫ്‌സ എഫ്‌.സി. 2

featured image

ബംഗളുരു: പ്രഥമ ഇന്ത്യന്‍ വനിതാ ലീഗ്‌ ഫുട്‌ബോള്‍ കിരീടം ഗോകുലം കേരളത്തിന്‌. ബംഗളുരുവില്‍ നടന്ന ഫൈനലില്‍ മണിപ്പൂര്‍ ടീം ക്രിഫ്‌സ എഫ്‌.സിയെ 3-2 നു തോല്‍പ്പിച്ചാണു ഗോകുലത്തിന്റെ വനിതകള്‍ കിരീടം ചൂടിയത്‌.
കേരളത്തിലേയ്‌ക്ക് ആദ്യമായി ദേശീയ ലീഗ്‌ കിരീടം എത്തിക്കുന്ന ടീമെന്ന ഖ്യാതി ഗോകുലം വനിതകള്‍ സ്വന്തമാക്കി. പ്രമേശ്വരി ദേവി, കമലാ ദേവി, സബിത്ര ഭണ്ഡാരി എന്നിവരാണു ഗോകുലത്തിനു വേണ്ടി ഗോളടിച്ചത്‌. കാങ്‌ചുപ്‌ റോഡ്‌ യങ്ക്‌ ഫിസിക്കല്‍ ആന്‍ഡ്‌ സ്‌പോര്‍ട്‌സ് അസോസിയേഷനു വേണ്ടി (ക്രിഫ്‌സ) ഡാങ്‌മെയ്‌ ഗ്രേയ്‌സും രത്തന്‍ ബാല ദേവിയും രണ്ടു ഗോളുകള്‍ മടക്കി. കളിയുടെ ഒന്നാം മിനിറ്റില്‍ ഗോകുലം മണിപ്പൂര്‍ ടീമിന്റെ വല ചലിപ്പിച്ചു. ഇടതു വിങ്ങില്‍ നിന്നു സബ്രിത ഭണ്ഡാരി നല്‍കിയ ക്രോസ്‌ പ്രമേശ്വരി കൃത്യമായി വലയിലാക്കി. 25 -ാം മിനിറ്റില്‍ കമലാ ദേവിയും ഗോളടിച്ചതോടെ കളി ഗോകുലത്തിന്റേതായി.
കമലാ ദേവിയുടെ ഫ്രീകിക്ക്‌ തടുക്കാന്‍ ക്രിഫ്‌സ ഗോള്‍ കീപ്പര്‍ ലിതോംഗാബി ദേവിക്ക്‌ കഴിഞ്ഞില്ല. വിട്ടുകൊടുക്കാന്‍ തയാറാകാത്ത മണിപ്പൂര്‍ ടീം രണ്ടു ഗോളിന്‌ പിന്നിലായതോടെ തുടരന്‍ ആക്രമണം നടത്തി. 33 -ാം മിനിറ്റില്‍ അവര്‍ ഒരു ഗോള്‍ മടക്കി. രഞ്‌ജന ചാനുവിന്റെ ഫ്രീകിക്കാണു ഗോളില്‍ കലാശിച്ചത്‌. ചാനുവിന്റെ ഷോട്ട്‌ ഡാങ്‌മെയ്‌ ഗ്രെയ്‌സ് ഗോകുലം വലയിലേക്കു വഴിതിരിച്ചുവിട്ടു. രണ്ടാം പകുതിയില്‍ രത്തന്‍ ബാല ദേവിയിലൂടെ ക്രിഫ്‌സ കളിയില്‍ തിരിച്ചുവന്നു. രത്തന്‍ബാലയുടെ ഷോട്ട്‌ തടുക്കാന്‍ ഗോള്‍ കീപ്പര്‍ അദിതി ചൗഹാനു കഴിഞ്ഞില്ല. അവസാന മിനിറ്റുകളില്‍ ക്രിഫ്‌സ് പ്രതിരോധത്തില്‍ ഊന്നിയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും പോകുമെന്നു കരുതി. മൂന്ന്‌ മിനിറ്റ്‌ ബാക്കി നില്‍ക്കേ സബിത്രയുടെ എണ്ണം പറഞ്ഞ ഷോട്ട്‌ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. ഇടതു വിങ്ങില്‍നിന്നു മനീഷ മറിച്ചു നല്‍കിയ പന്ത്‌ ബോക്‌സിന്‌ പുറത്തു നിന്ന സബ്രിത ഗോളാക്കി മാറ്റി. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച്‌ ഫൈനലില്‍ കടന്ന ക്രിഫ്‌സയ്‌ക്ക് ഗോകുലത്തിന്റെ മുന്നില്‍ എല്ലാം പിഴച്ചു.
മത്സരത്തിന്റെ ആദ്യ 49-ാം സെക്കന്‍ഡില്‍ ക്രിഫ്‌സയുടെ ഡിഫന്‍സ്‌ പാളി. ഒന്നാം പകുതി അവസാനിക്കും മുമ്പ്‌ ഒരു ഗോള്‍ മടക്കാന്‍ ക്രിഫ്‌സയ്‌ക്കായി. ഇതുവരെ ഒരു കേരളക്ല ബിന്റെയും പുരുഷ ടീമിനോ വനിതാ ടീമിനോ ദേശീയ ലീഗ്‌ കിരീടം നേടാനായിട്ടില്ല. സെമി ഫൈനലില്‍ സേതു എഫ്‌.സിയെ തോല്‍പ്പിച്ചാണു ഗോകുലം ഫൈനലില്‍ എത്തിയത്‌. കളിച്ച എല്ലാ മത്സരങ്ങളും ഗോകുലം ജയിച്ചു. 18 ഗോളുകളടിച്ച നേപ്പാള്‍ താരം സബിത്രയാണ്‌ ടോപ്‌ സ്‌കോറര്‍.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages