News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 15, 2020

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ശിവരഞ്ജിത്തും നസീമുമടക്കം 19 പ്രതികള്‍; പാര്‍ട്ടി ശാസിച്ചതും പ്രകോപനമുണ്ടാക്കി

featured image

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രികളായ ശിവരഞ്ജിത്, നസീം എന്നിവരടക്കം 19 പേര്‍ക്കെതിരെ കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കോളജിലെ വിദ്യാര്‍ത്ഥി അഖിലിനെ കാമ്പസില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. അഖിലിന്റെ ബൈക്ക് തകര്‍ത്തതിന് പ്രതികളെ പാര്‍ട്ടി ശാസിച്ചതും പ്രകോപനത്തിന് കാരണമായെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

യൂണിവേഴ്‌സിറ്റി കോളജില്‍ ആക്രമണം നടന്ന് ആറുമാസം പിന്നിട്ടശേഷമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ പ്രതികള്‍ക്ക് ജാമ്യവും ലഭിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ ശിവരഞ്ജിത്തിനെയും നസീമിനെയും എസ്.എഫ്.ഐ പുറത്താക്കിയിരുന്നു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages