ധാക്ക: പാകിസ്താന്‍ പര്യടനത്തിന് പോകുംമുമ്പ് ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്താഫിസുര്‍ റഹ്മാന്‍ പോസ്റ്റുചെയ്ത ട്വീറ്റ് വന്‍ചര്‍ച്ചയായി. പാകിസ്താനിലേക്ക് തിരിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഞങ്ങളെയും ഓര്‍ക്കേണമേ...ആരാധകരോട് താരം അഭ്യര്‍ഥിച്ചു.

പാക് പര്യടനത്തിന് ബംഗ്ലാദേശ് നേരത്തേ വിസമ്മതിച്ചിരുന്നു. ഒടുവില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ദുബായില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പര്യടനത്തില്‍ തീരുമാനമാവുകയായിരുന്നു. മൂന്ന് ട്വന്റി 20-കളും രണ്ടു ടെസ്റ്റുകളും ഒരു ഏകദിനവുമാണ് ടീം പാകിസ്താനില്‍ കളിക്കുക. 

മുഷ്ഫിക്കര്‍ റഹിമിനെപ്പോലുള്ള ചില മുതിര്‍ന്ന കളിക്കാര്‍ സുരക്ഷാകാരണങ്ങളാല്‍ പാകിസ്താനിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നും അവര്‍ക്ക് ആശങ്കകളുണ്ടെന്നുമാണ് റഹിം പറഞ്ഞത്. ഇതിനെത്തുടര്‍ന്ന് കോച്ചിങ് സ്റ്റാഫിലെ അഞ്ച് അംഗങ്ങളും പിന്‍മാറി. പത്തുവര്‍ഷത്തിനുശേഷമാണ് അടുത്തിടെ പാകിസ്താനില്‍ ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചെത്തിയത്.

 

Content Highlights: Bangladesh pacer Mustafizur Rahman tweets before leaving for Pakistan