News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jan 16, 2020

ഹിസ്ബുള്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ കശ്മീര്‍ ഡി.എസ്.പി ദേവീന്ദര്‍ സിംഗിനെതിരെ എന്‍.ഐ.എ അന്വേഷണം

featured image

ന്യൂഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ കശ്മീര്‍ പോലീസ് ഡി.എസ്.പി ദേവീന്ദര്‍ സിംഗിനെതിരെ എന്‍.ഐ.എ അന്വേഷണം. ദേവീന്ദര്‍ സിംഗിന്റെ തീവ്രവാദ ബന്ധം സംബന്ധിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എയ്ക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ശനിയാഴ്ചയാണ് ഹിസ്ബുള്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായത്.

ഹിസ്ബുള്‍ കമാന്‍ഡര്‍മാരായ നവീദ് ബാബു, ആസിഫ് അഹമ്മദ് എന്നിവര്‍ക്കും അഭിഭാഷകനായ റാഫി അഹമ്മദ് എന്നിവര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് ദേവീന്ദര്‍ സിംഗ് പിടിയിലായത്. ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ അഫ്‌സല്‍ ഗുരുവിന്റെ കത്തില്‍ പരാമര്‍ശിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് ദേവീന്ദര്‍ സിംഗ്. ഇതാടെ ഇയാളുടെ തീവ്രവാദ ബന്ധത്തിന് ഗൗരവമുള്ള മാനങ്ങള്‍ കൈവരികയാണ്. ജമ്മു കശ്മീരിലെ സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ട് കഴിഞ്ഞ് ഗവര്‍ണര്‍ ഭരണത്തില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലായിരിക്കെ ദേവീന്ദര്‍ സിംഗിന് ലഭിച്ച വിശിഷ്ട സേവാ മെഡലിനെക്കുറിച്ചും ഇപ്പോള്‍ ചോദ്യങ്ങളുയരുന്നു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages