ഓക്ലന്‍ഡ്: തുടര്‍ച്ചയായ അന്താരാഷ്ട്ര മത്സരങ്ങളില്‍ അസംതൃപ്തി അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി.  ''ഒരു സ്റ്റേഡിയത്തില്‍നിന്ന് നേരെ മറ്റൊരു സ്റ്റേഡിയത്തിലേക്ക്. അവിടെയെത്തിയാല്‍ നേരെ കളിയിലേക്ക് കടക്കുന്നു. ഇന്ത്യയെക്കാള്‍ ഏഴുമണിക്കൂര്‍ മുന്നിലുള്ള ന്യൂസീലന്‍ഡിലെത്തി നേരെ കളിയിലേക്ക് കടക്കുന്നത് എളുപ്പമല്ല. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാന്‍ താരങ്ങള്‍ക്ക് അല്‍പം സമയം വേണം.''- കോലി പറഞ്ഞു. 

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 മത്സരത്തിനുമുമ്പ് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം ഇന്ത്യയുടെ മൂന്നാം പരമ്പരയാണിത്. ജനുവരി അഞ്ചുമുതല്‍ ശ്രീലങ്കയ്‌ക്കെതിരേ മൂന്ന് ട്വന്റി 20 മത്സരം കളിച്ചു.

അതിനുശേഷം ഓസ്ട്രേലിയക്കെതിരേ ഏകദിന പരമ്പര കളിച്ചു. ഈ സാഹചര്യത്തിലാണ് കോലിയുടെ പ്രതികരണം.

Content Highlights: Virat Kohli on tight schedule India vs New Zealand