News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jan 14, 2020

പള്ളികളില്‍ വിശ്വാസികള്‍ക്ക് അപ്പവും വീഞ്ഞും നല്‍കുന്നതിനെതിരെ ഹര്‍ജി; ഹൈക്കോടതി പറഞ്ഞത് ഇങ്ങനെ

featured image

കൊച്ചി: ക്രിസ്ത്യന്‍ പള്ളികളില്‍ വിശ്വാസികള്‍ക്ക് അപ്പവും വീഞ്ഞും നല്‍കുമ്പോള്‍ ശുചിത്വം ഉറപ്പാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കോട്ടയത്തെ ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്.

അപ്പവും വീഞ്ഞും വിശ്വാസികള്‍ക്ക് പുരോഹിതര്‍ നല്‍കുന്നത് ഒരേ പാത്രത്തില്‍ നിന്നാണെന്നും ഉമിനീര്‍ കലരാന്‍ ഇടയുണ്ടെന്നും ഇത് എച്ച് 1 എന്‍ 1 പോലുള്ള രോഗങ്ങള്‍ പകരാന്‍ ഇടയാക്കുമെന്നും ആരോപിച്ചായിരുന്നു ഹര്‍ജി. സര്‍ക്കാരിനും വിവിധ മതമേലധ്യക്ഷമാര്‍ക്കും നിവേദനം നല്‍കിയിട്ടും ഫലമില്ലെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.

അപ്പവും വീഞ്ഞും ശുചിത്വമില്ലാതെയാണ് നല്‍കുന്നതെന്ന് കാണിക്കാന്‍ ഹര്‍ജിക്കാരന്‍ തെളിവ് ഹാജരാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ഏകീകൃത രീതി നിര്‍ദേശിക്കാന്‍ കോടതിയ്ക്ക് ആവില്ലെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിശദമായ ഉത്തരവ് കോടതി പിന്നീട് പരിഗണിക്കും.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ കുര്‍ബാന മധ്യേയാണ് അപ്പവും വീഞ്ഞും നല്‍കുന്നത്. ചിലയിടത്ത് കൈകളില്‍ നല്‍കുമ്പോള്‍ പല ദേവാലയങ്ങളിലും വൈദികര്‍ അപ്പവും വീഞ്ഞും വിശ്വാസികളുടെ നാവില്‍ വെയ്ക്കുകയാണ് പതിവ്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ ന്നിരുന്നു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages