News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jan 16, 2020

മുഹമ്മദ് അനസിനും പി.സി. തുളസിക്കും ജി.വി.രാജ പുരസ്‌കാരം

featured image

തിരുവനന്തപുരം: അത്‌ലറ്റ് മുഹമ്മദ് അനസിനും ബാഡ്മിന്റണ്‍ താരം പി.സി. തുളസിക്കും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജി.വി.രാജ പുരസ്‌കാരം. മൂന്നു ലക്ഷം രൂപയും ഫലവകും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കായിക മന്ത്രി ഇ.പി. ജയരാജനാണ് 2018 ലെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിമെഡല്‍ നേടിയ അനസ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലിലെത്തുകയും ചെയ്തിരുന്നു. പി.സി. തുളസി ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയിരുന്നു. ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അത്‌ലറ്റിക്‌സ് പരിശീലകന്‍ ടി.പി. ഔസേഫ് അര്‍ഹനായി. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അടങ്ങുന്നതാണ് പുരസ്‌കാരം.

മികച്ച കായിക പരിശീലകനായി ഫുട്‌ബോള്‍ പരിശീലകന്‍ സതീവന്‍ ബാലന്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ ഉള്‍പ്പെടെ 11 പേരടങ്ങുന്ന സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages