News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jan 14, 2020

ജെഎന്‍യുവില്‍ അക്രമം നടത്തിയ സംഭവം; എബിവിപിക്കാരായ പ്രതികള്‍ ഒളിവിലെന്ന് ഡല്‍ഹി പോലീസ്

featured image

ന്യൂഡല്‍ഹി : ജെഎന്‍യുവില്‍ അക്രമം നടത്തിയ എബിവിപിക്കരായ പ്രതികള്‍ ഒളിവില്ലെന്ന് പോലീസ്. കോമല്‍ ശര്‍മ, രോഹിത്ത് ഷാ, അഖ്ഷത് അവസ്തി എന്നിവര്‍ ഒളിവിലാണെന്നും അതിനാല്‍ ഇതുവരെ ചോദ്യം ചെയ്യല്‍ തീര്‍ന്നിട്ടില്ലെന്നും ഡല്‍ഹി പോലീസ് പ്രതികരിച്ചു. ഇവരുടെ ഫോണുകള്‍ ഓഫാണെന്നും പോലീസ് പറഞ്ഞു.

ജെഎന്‍യുവില്‍ അക്രമം നടത്താന്‍ ആലോചന നടത്തുകയും അതിന് ആഹ്വാനം ചെയ്യുകയും സഹായം നല്‍കുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളുടെയും ഫോണുകള്‍ പിടിച്ചെടുക്കാന്‍ കോടതി ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ പ്രതികരണം.

കഴിഞ്ഞ അഞ്ചാം തീയതിയാണ് ജെഎന്‍യുവില്‍ മുഖംമൂടി വെച്ച സംഘം ആളുകള്‍ ആക്രമണം നടത്തിയത്. അക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിന് പിന്നില്‍ ആര്‍എസഎസ്, എബിവിപി, ബിജെപി, ബജ്‌രംഗദള്‍ എന്നീ സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ളവരാണ് ഉള്‍പ്പെട്ടതെന്നും അക്രമണത്തിന് നേതൃത്വം നല്‍കിയത് വിവാദ വാട്‌സപ്പ് ഗ്രൂപ്പുകള്‍ വഴിയാണെന്നും അക്രമം നടന്ന അന്ന് രാത്രി തന്നെ പുറത്ത് വന്നതാണ്. എന്നാല്‍ ഡല്‍ഹി പോലീസ് നടപടിയെടുക്കാന്‍ വൈകിപ്പിക്കുകയായിരുന്നു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages