News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jan 16, 2020

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍

featured image

തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ജില്ലാ കലക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. എന്‍.പി.ആര്‍ സംബന്ധിച്ച് എല്ലാ നടപടികളും സര്‍ക്കാര്‍ സ്‌റ്റേ ചെയ്തിട്ടുണ്ടെന്നും ജ്യോതിലാല്‍ അറിയിച്ചു.

സെന്‍സര്‍ കമ്മീഷണര്‍ നാളെ ഡല്‍ഹിയില്‍ വിളിച്ച യോഗത്തില്‍ ചീഫ് സെക്രട്ടറി പങ്കെടുക്കില്ല. പകരം പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരിക്കും യോഗത്തില്‍ പങ്കെടുക്കുക. പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കേരളം നിര്‍ത്തിവച്ച കാര്യം യോഗത്തില്‍ അറിയിക്കും.

ബുധനാഴ്ച കേരളവും ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ദേശീയ ജനസംഖ്യാ പട്ടിക സംബന്ധിച്ച പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതേസമയം എന്‍.പി.ആര്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച കേരളവും ബംഗാളും കേന്ദ്രവുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തി. എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് കേരളവും ബംഗാളും നേരത്തെ അറിയിച്ചിരുന്നു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages