News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Dec 5, 2019

കയര്‍മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ വേണം: ഗവര്‍ണര്‍

featured image

ആലപ്പുഴ : കയര്‍, കയര്‍ ഉല്‍പന്നങ്ങളുടെ ഉപയോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം ശക്‌തമാക്കിയാല്‍ മാത്രമേ െവെവിധ്യവല്‍ക്കരണം വിജയിക്കൂവെന്ന്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. എട്ടാമത്‌ കയര്‍ കേരള അന്താരാഷ്‌ട്ര മേള ആലപ്പുഴ ഇ.എം.എസ്‌. സ്‌റ്റേഡിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ നാഷണല്‍ കയര്‍ റിസര്‍ച്ച്‌ മാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ പോലുള്ള സ്‌ഥാപനങ്ങള്‍ ഈ ദിശയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സര്‍വകലാശാലകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്‌. അതിലൂടെ കൂടുതല്‍ ആളുകള്‍ ആശയങ്ങളുമായി മുന്നോട്ട്‌ വരും. അത്തരമൊരു സംരംഭം കേരളത്തില്‍ നിന്നുതന്നെ വരണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.
യന്ത്രവത്‌കരണത്തിന്‌ ഈ മേഖലയില്‍ വളരെ പ്രാധാന്യമുണ്ട്‌. കയര്‍ രണ്ടാം പുനരൂജ്‌ജീവന പാക്കേജിലൂടെ കയര്‍ മേഖലയില്‍ ആധുനികവത്‌കരണം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. റോഡ്‌ നിര്‍മ്മാണം, മണ്ണൊലിപ്പ്‌ നിയന്ത്രണം തുടങ്ങിയ വിവിധ ഉപയോഗങ്ങള്‍ക്ക്‌ കയര്‍ ഭൂവസ്‌ത്രങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിനകം സമ്മതിച്ചിട്ടുണ്ട്‌. കയര്‍ ഭൂവസ്‌ത്രത്തിന്‍െറ ഉല്‍പാദനം വര്‍ധിപ്പിച്ചുകൊണ്ട്‌ റോഡ്‌ നിര്‍മ്മാണത്തില്‍ ഇത്‌ കൂടുതലായി വിനിയോഗിക്കാന്‍ കയര്‍ വ്യവസായത്തെ സജ്‌ജമാക്കേണ്ടതുണ്ട്‌.
പ്ലാസ്‌റ്റിക്കിന്‌ ബദലായി പരിസ്‌ഥിതി സൗഹാര്‍ദ്ദപരവും മൃദുവായതുമായ ചകിരിയെ പരുവപ്പെടുത്തുന്ന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ഗവേഷകര്‍ ശ്രമിക്കണം. കയര്‍
കേരളയിലെ അന്താരാഷ്ര്‌ട പങ്കാളിത്തം ആഗോള ഇടപെടലുകളും സഹകരണത്തിനുള്ള വഴികളും പുതിയ ഉല്‍പന്നങ്ങളെക്കുറിച്ചുള്ള ആശയങ്ങളും സൃഷ്‌ടിക്കാന്‍ സഹായിക്കുമെന്ന്‌ ഗവര്‍ണര്‍ പറഞ്ഞു.
ധനകാര്യ- കയര്‍ വകുപ്പ്‌ മന്ത്രി ഡോ.ടി.എം. തോമസ്‌ ഐസക്ക്‌ അധ്യക്ഷത വഹിച്ചു. രണ്ടാം കയര്‍ പുനഃസംഘടനയുടെ പ്രധാനപ്പെട്ട ഊന്നല്‍ ചകിരി ഉല്‍പാദനത്തിലാണെന്ന്‌ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 120 ചകിരി മില്ലുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. അടുത്ത വര്‍ഷത്തോടെ ഇത്‌ 300 ആക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. അന്തര്‍ദേശീയ പവലിയന്റെ ഉദ്‌ഘാടനം പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. കയര്‍ ജിയോടെക്‌സെറ്റെല്‍സ്‌ റോഡ്‌ നിര്‍മാണത്തിന്‌ ഉപയോഗിച്ചതും കയര്‍ െവെവിധ്യവത്‌കരണവും കയര്‍ മേഖലയുടെ ഉന്നമനത്തിന്‌ സഹായിച്ചതായി സുധാകരന്‍ പറഞ്ഞു. ആഭ്യന്തര പവലിയന്റെ ഉദ്‌ഘാടനം ഭക്ഷ്യ സിവില്‍ സെപ്ലെസ്‌ മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. ആഭ്യന്തര വിദേശ കമ്പോളത്തെ കയര്‍ മേഖലയ്‌ക്ക്‌ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയണമെന്ന്‌ മന്ത്രി പറഞ്ഞു.
കയര്‍ സെക്രട്ടറി പി. വേണുഗോപാല്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. യു. പ്രതിഭ എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. വേണുഗോപാല്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി.കെ. ദേവകുമാര്‍, കയര്‍ വകുപ്പ്‌ ഡയറക്‌ടര്‍ പദ്‌മകുമാര്‍, നഗരസഭാംഗം ഡി. ലക്ഷ്‌മണന്‍ എന്നിവര്‍ പ്രസംഗിച്ചു. മേളയോടനുബന്ധിച്ച്‌ സെമിനാറുകള്‍, കലാപരിപാടികള്‍ തുടങ്ങിയവ ഉണ്ടാകും. മേള എട്ടിന്‌ െവെകിട്ട്‌ സമാപിക്കും.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages