News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Dec 5, 2019

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത സഫയ്ക്ക് അഭിനന്ദന പ്രവാഹം

featured image

മലപ്പുറം : വയനാട് എംപി രാഹുല്‍ ഗാന്ധി കരുവാരക്കുണ്ട് ഹൈസ്‌കൂളില്‍ നടത്തിയ പ്രസംഗം പരിഭാഷ ചെയ്തത് അതേ സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥി സഫ സെബിന്‍. കരുവാരക്കുണ്ട് ഹൈസ്‌കൂളിലെ സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ഗാന്ധിലുടെ പ്രസംഗം തര്‍ജ്ജമ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സഫ സെബിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ കാണാനും ഒപ്പം നിന്ന് ഒരു പടമെടുക്കാനും ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോള്‍ അത് നടപ്പായെന്നും സഫ പറഞ്ഞു. ഇന്ന് മലപ്പുറത്ത് രണ്ടു പരിപാടികളിലാണ് രാഹുല്‍ഗാന്ധി പങ്കെടുക്കുന്നത്.

വയനാട് എം.പി രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയത്. വയനാട്ടിലെ സര്‍വ്വജന സ്‌കൂളില്‍ പാമ്പുകടിയേറ്റു മരിച്ച ഷെഹ്ല ഷെറിന്റെ വീടും സര്‍വജന സ്‌കൂളും രാഹുല്‍ ഗാന്ധി നാളെ എത്തും.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages