News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Dec 5, 2019

വീണ്ടുമുയരെ സുന്ദര്‍ പിച്ചൈ ആല്‍ഫബെറ്റിന്റെയും അമരത്ത്‌

featured image

മൗണ്ടന്‍ വ്യൂ(കാലിഫോര്‍ണിയ): ടെക്‌നോളജി വമ്പന്‍ ഗൂഗിളിന്റെ മാതൃ കമ്പനി ആല്‍ഫബെറ്റ്‌ സി.ഇ.ഒയായി ഇന്ത്യന്‍ വംശജന്‍ സുന്ദര്‍ പിെച്ചെ(47)യെ നിയമിച്ചു. ഗൂഗിള്‍ സ്‌ഥാപകന്‍ സെര്‍ജി ബ്രെന്നിന്‌ പകരക്കാരനായാണു നിയമനം. നിലവില്‍ ഗൂഗിള്‍ സി.ഇ.ഒയാണ്‌ പിെച്ചെ. ഗൂഗിള്‍ ഒഴികെയുള്ള സഹോദര സ്‌ഥാപനങ്ങളുടെ കൂട്ടായ്‌മയായ ആല്‍ഫബെറ്റ്‌ 2015 ലാണ്‌ സ്‌ഥാപിതമായത്‌.
െവെമോ (സ്വയം ഓടുന്ന കാറുകള്‍), വെര്‍ലി (െലെഫ്‌ സയന്‍സ്‌), കാലിയോ (ബയോടെക്‌), െസെഡ്‌വാക്ക്‌ ലാബ്‌സ്‌(അര്‍ബന്‍ ഇന്നവേഷന്‍), ലൂണ്‍ (ബലൂണ്‍ വഴി ഗ്രാമമേഖലകളില്‍ ഇന്റര്‍നെറ്റ്‌ സേവനം) എന്നിവയാണ്‌ ആല്‍ഫബെറ്റിനു കീഴിലുള്ള കമ്പനികള്‍. ഗൂഗിള്‍ സ്‌ഥാപകരായ ലാറി പേജും സെര്‍ജി ബ്രെന്നും ആല്‍ഫബെറ്റ്‌ ഓഹരി ഉടമകളായും ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ അംഗങ്ങളായും തുടര്‍ന്നും സേവനമനുഷ്‌ടിക്കുമെന്നു കമ്പനി വൃത്തങ്ങള്‍ വ്യക്‌തമാക്കി. ആല്‍ഫബെറ്റ്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗമായി പിെച്ചെ തുടരുമെന്നും നിക്ഷേപമടക്കമുള്ള ഭാവികാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും ഇനി തീരുമാനങ്ങള്‍ െകെക്കൊള്ളുകയെന്നും അധികൃതര്‍ അറിയിച്ചു.
ഗൂഗിളിന്റെ സഹായമില്ലാതെ തന്നെ ആല്‍ഫബെറ്റ്‌ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രണ്ടു കമ്പനികള്‍ക്കും കൂടി രണ്ടു സി.ഇ.ഒയുടെയും പ്രസിഡന്റിന്റെയും ആവശ്യമില്ലെന്നും പേജും ബ്രെന്നും സംയുക്‌തമായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. 15 വര്‍ഷമായി പിെച്ചെയുമായി യോജിച്ചു പ്രവര്‍ത്തിക്കുകയാണെന്നും സാങ്കേതിക വിദ്യയോടുള്ള അദ്ദേഹത്തിന്റെ അഭനിവേശം കമ്പനിയെ പുതിയ ഉയരങ്ങളിലേക്കു നയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും ശ്രദ്ധ ചെലുത്തുമെന്നും സാങ്കേതിക രംഗത്തെ വെല്ലുവിളികള്‍ മറികടന്ന്‌ ഗൂഗിള്‍ സേവനം ഏവര്‍ക്കും ലഭ്യമാക്കാന്‍ തുടര്‍ന്നും പരിശ്രമിക്കുമെന്നുമായിരുന്നു പിെച്ചെയുടെ പ്രതികരണം.
തമിഴ്‌നാട്ടിലെ മധുെരെ സ്വദേശിയായ പിെച്ചെയുടെ ജനനം 1972 ജൂണ്‍ 10 നായിരുന്നു. ഖരഗ്‌പുര്‍ ഐ.ഐ.ടിയില്‍ന്നു മെറ്റലര്‍ജിയില്‍ എന്‍ജിനീയറിങ്‌ കരസ്‌ഥമാക്കി. സ്‌റ്റാന്‍ഫഡ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ എം.എസും പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ വാര്‍ട്ടന്‍ സ്‌കൂളില്‍നിന്ന്‌ എം.ബി.എയും നേടി. 2015 ല്‍ ലാറി പേജിന്‌ പകരം ഗൂഗിള്‍ സി.ഇ.ഒ ആയി നിയമിതനായി.

ജനനം: 1972 ജൂണ്‍ 10
മധുെരെ, തമിഴ്‌നാട്‌
പിെച്ചെ ആദ്യമായി ഗൂഗിളില്‍ ഇന്റര്‍വ്യൂവിന്‌ എത്തിയത്‌ 2004 ഏപ്രില്‍ ഒന്നിനായിരുന്നു. അന്നേദിവസമാണ്‌ ഗൂഗിള്‍ ജി- മെയില്‍ സേവനത്തിനു തുടക്കമിട്ടത്‌.
ഗൂഗിളിനു മുന്‍പ്‌ മെക്‌കിന്‍സി ആന്‍ഡ്‌ കമ്പനിയില്‍ കണ്‍സള്‍ട്ടന്റായിരുന്നു.
വാര്‍ടണ്‍ ബിസിനസ്‌ സ്‌കൂള്‍, സ്‌റ്റാന്‍ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി, ഐ.ഐ.ടി. ഖരഗ്‌പൂര്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ഗൂഗിള്‍ ക്രോം വെബ്‌ ബ്രൗസറിനു പിന്നിലെ ബുദ്ധികേന്ദ്രം
ആന്‍ഡ്രോയിഡ്‌ ഡെവലപ്‌മെന്റിന്റെ നേതൃസ്‌ഥാനം ഏറ്റെടുത്തു. മൊെബെല്‍ വിപണിയില്‍ വന്‍മുന്നേറ്റം കാഴ്‌ചവച്ചു.
ആന്‍ഡ്രോയിഡിന്റെ നേതൃസ്‌ഥാനം ഏറ്റെടുത്ത്‌ ഒരു വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍ 100 കോടി മൊെബെലുകള്‍ വിറ്റഴിച്ചു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages