കോഴിക്കോട്: കോഴിക്കോട് മടവൂര്‍ പൈമ്പാല്ലുശ്ശേരിയില്‍ യുവതിയെ വെട്ടികൊലപ്പെടുത്തിയ ശേഷം രണ്ടാനച്ഛന്‍ ജീവനൊടുക്കി. നെടുമങ്ങാട് വീട്ടില്‍ സൂര്യ (30)യെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷമാണ്‌ രണ്ടാനച്ഛന്‍ ദേവദാസ് (50) തൂങ്ങിമരിച്ചത്.

വിവാഹവക്കാര്യവുമായി ബന്ധപ്പെട്ട് ദേവദാസും സൂര്യയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തര്‍ക്കത്തിനൊടുവില്‍ ദേവദാസ് സൂര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇത് തടയാനെത്തിയ സൂര്യയുടെ അമ്മ സീതാദേവിക്കും പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ സീതാദേവിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: man commit suicide after killing daughter