News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Dec 5, 2019

നാലുവയസുകാരിക്കു പീഡനം: പ്രതിക്കു മരണം വരെ ജയില്‍

featured image

കാസര്‍ഗോഡ്‌: പിഞ്ചുബാലികയെ പീഡിപ്പിച്ച കേസില്‍ 46 വയസുകാരനു ജീവിതാവസാനം വരെ കാരാഗൃഹം. കാസര്‍ഗോഡ്‌ ശങ്കരംപാടി സ്വദേശി വി.എസ്‌. രവീന്ദ്രനെയാണ്‌ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി ശിക്ഷിച്ചത്‌. 25,000 രൂപ പിഴയടയ്‌ക്കണമെന്നും അഡീഷണല്‍ ജില്ലാ കോടതി ( ഒന്ന്‌) ജഡ്‌ജി പി.എസ്‌. ശശികുമാര്‍ ശിക്ഷ വിധിച്ചു.
പോക്‌സോ നിയമ ഭേദഗതിക്കു ശേഷം സംസ്‌ഥാനത്ത്‌ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്‌. ബിവറേജസ്‌ മദ്യവില്‍പ്പനശാലയിലെ കാവല്‍ക്കാരനാണു പ്രതി. 2018 ഒക്‌േടാബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്‌പദമായ സംഭവം. അയലത്തെ വീട്ടുമുറ്റത്ത്‌ കളിക്കുകയായിരുന്ന നാലുവയസുകാരിയെ പ്രതി വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയാണു പോലീസില്‍ പരാതി നല്‍കിയത്‌. മുമ്പും രണ്ടു തവണ കുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തി. കാസര്‍ഗോഡ്‌ സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ്‌ (എസ്‌.എം.എസ്‌) ഡിവൈ.എസ്‌.പി. ഹരിശ്‌ചന്ദ്ര നായിക്കാണു കേസന്വേഷിച്ചത്‌.
കുട്ടികളെ പീഡിപ്പിക്കുന്ന കേസുകളില്‍ കനത്ത ശിക്ഷ വ്യവസ്‌ഥ ചെയ്‌ത്‌ കഴിഞ്ഞ വര്‍ഷമാണു പോക്‌സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം) ഭേദഗതി ചെയ്‌തത്‌.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages