തൃശ്ശൂര്‍: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്‌ഐ ആയിരുന്ന അനില്‍കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. അനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇടുക്കി കട്ടപ്പന വാഴവര സ്വദേശി അനില്‍കുമാറിനെയാണ് കട്ടപ്പനയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്.  ബുധനാഴ്ചയാണ് സംഭവം

ജീവനൊടുക്കാൻ കാരണം പോലീസ് ക്യാന്റീന്‍ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ മാനസിക സമ്മര്‍ദ്ദമാണെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യക്കുറിപ്പ്. ഒരു എഎസ്‌ഐയും മൂന്ന് പോലീസുകാരും മാനസികമായി പീഡിപ്പിച്ചുവെന്ന് കുറിപ്പിൽ ആരോപിക്കുന്നു. എഎസ്‌ഐയുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നും പരാമര്‍ശം ഉണ്ട്. 

എസ് ഐ അനില്‍കുമാറിനും എഎസ്‌ഐ ഉള്‍പ്പെടെ മറ്റ് നാലുപോലീസ് ഉദ്യോഗസ്ഥര്‍ക്കുമായിരുന്നു കാന്റീനിന്റെ നടത്തിപ്പു ചുമതല. ഇതിലുണ്ടായ തര്‍ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Conbtent Highlight: Thrissur police academy Sub inspector Anilkumar commits suicide