News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Dec 5, 2019

വിപണികളില്‍ തിരിച്ചുവരവ്‌

featured image

മുംെബെ: വില്‍പ്പനസമ്മര്‍ദത്തേയും ലാഭമെടുപ്പിനെയും അതിജീവിക്കാനാകതെ കഴിഞ്ഞ ദിവസം നഷ്‌ടത്തിലായ സൂചികകള്‍ തിരിച്ചുവരവ്‌ നടത്തി. ആര്‍.ബി.ഐ. ധനനയ അവലോകന തീരുമാനങ്ങള്‍ അനുകൂലമാകുമെന്ന വിലയിരുത്തലിലാണ്‌ നിക്ഷേപലോകം. തുടര്‍ച്ചയായ നിരക്കിളവാണ്‌ പ്രതീക്ഷ. വിപണികള്‍ ഇന്നലെ നഷ്‌ടത്തോടെയാണു തുടങ്ങിയതെങ്കിലും വ്യാപാരാവസാനത്തോടെ നേട്ടത്തിലാകുകയായിരുന്നു. സെന്‍സെക്‌സ്‌ 174.84 പോയിന്റ്‌ നേട്ടത്തില്‍ 40,850.29ലും നിഫ്‌റ്റി 49 പോയിന്റ്‌ ഉയര്‍ന്ന്‌ 12043.20ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ബി.എസ്‌.ഇയിലെ 1,251 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,197 ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു. ഐ.ടി. ഓഹരികളുടെ കുതിപ്പ്‌ ശ്രദ്ധേയമായി. യു.എസ്‌- െചെന വ്യാപാര ഉടമ്പനി ഉടനെന്ന പ്രതീക്ഷയും രാജ്യാന്തര വിപണികളുടെ ഉണര്‍വിനു കാരണമായി. ടാറ്റ മോട്ടോഴ്‌സ്‌, യെസ്‌ ബാങ്ക്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, വേദാന്ത, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ്‌ മികച്ച നേട്ടമുണ്ടാക്കിയത്‌.
ലാര്‍സന്‍ ആന്‍ഡ്‌ ട്യൂബ്രോ, റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌, കോള്‍ ഇന്ത്യ, ഐ.ഒ.സി, ഏഷ്യന്‍ പെയിന്റ്‌സ്‌ തുടങ്ങിയ ഓഹരികള്‍ നഷ്‌ടത്തിലായി. ഊര്‍ജം, അടിസ്‌ഥാന സൗകര്യവികസം തുടങ്ങിയ മേഖലയിലെ ഓഹരികള്‍ നഷ്‌ടമുണ്ടാക്കി.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages