News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Dec 5, 2019

ഇന്ത്യ - വിന്‍ഡീസ്‌ ട്വന്റി20 പരമ്പരയ്‌ക്കു നാളെ തുടക്കം

featured image

ഹൈദരാബാദ്‌: വെസ്‌റ്റിന്‍ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയില്‍ ടീം ഇന്ത്യ ഇറങ്ങുന്നതു മാറിയ മുഖവുമായി.
ഹൈദരാബാദില്‍ നാളെ വൈകിട്ടാണ്‌ ഒന്നാം ട്വന്റി20. ഇന്നലെ രാവിലെ ഹൈദരാബാദിലെത്തിയ ടീം വൈകാതെ പരിശീലനം തുടങ്ങി. ഓട്ടത്തിനു വേഗം കൂട്ടുന്ന പരിശീലനമാണു ട്രെയിനര്‍ നിക്‌ വെബ്‌ ആവിഷ്‌കരിച്ചത്‌.
കളിക്കാരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പിലെ പിന്നില്‍ തൂവാല തിരുകി ഓടിച്ചു. രണ്ടാമത്തെ ഗ്രൂപ്പുകള്‍ പിന്തുടര്‍ന്ന്‌ ആ തൂവാല പിടിച്ചെടുക്കണം. മുന്നിലോടുന്നവര്‍ ഇവര്‍ക്കു പിടികൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇതിലൂടെ കൂടുതല്‍ വേഗത്തില്‍ ഓടാനുള്ള ക്ഷമത ലഭിക്കുമെന്നു വെബ്‌ പറഞ്ഞു.
ട്വന്റി20 ചാമ്പ്യന്‍മാരായ വിന്‍ഡീസിനോടു പിടിച്ചു നില്‍ക്കാന്‍ ഓട്ടത്തിനു വേഗം കൂടിയേ തീരുവെന്നാണു വെബിന്റെ നിലപാട്‌. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഹൈദരാബാദില്‍ ട്വന്റി20 മത്സരത്തിനു വേദിയാകുന്നത്‌. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.
ഇത്തവണ മത്സരത്തിന്‌ അനുകൂലമായ കാലാവസ്‌ഥയാണെന്നാണു റിപ്പോര്‍ട്ട്‌്. മുന്‍ ഓപ്പണര്‍ ഫില്‍ സിമ്മണ്‍സാണു വിന്‍ഡീസ്‌ കോച്ച്‌. വിന്‍ഡീസിന്‌ ഇന്നലെ പരിശീലനത്തിന്റെ തിരക്കായിരുന്നു. വിന്‍ഡീസിന്‌ 2016 ലോകകപ്പ്‌ കിരീടം നേടിക്കൊടുത്ത സിമ്മണ്‍സിന്‌ പരമ്പര നേടുമെന്ന ഉറച്ച വിശ്വാസമുണ്ട്‌. 56 വയസുകാരനായ സിമ്മണ്‍സ്‌ വിന്‍ഡീസിനു വേണ്ടി 26 ടെസ്‌റ്റുകളും 143 ഏകദിനങ്ങളും കളിച്ചു.
അഫ്‌ഗാനിസ്‌ഥാനെതിരായ ടെസ്‌റ്റിനു തൊട്ടു മുമ്പാണു കോച്ച്‌ സ്‌ഥാനത്തു തിരിച്ചെത്തിയത്‌. ടീമിന്റെ ബാറ്റിങ്‌ പരിശീലകനായി മോണ്ടി ദേശായിയെ നിയമിച്ചതു സിമ്മണ്‍സിന്റെ നിര്‍ദേശ പ്രകാരമാണ്‌. രണ്ട്‌ വര്‍ഷത്തെ കരാറിലാണു നിയമനം. ഇന്ത്യക്കെതിരായ പരമ്പര മുതല്‍ മോണ്ടി വിന്‍ഡീസ്‌ ടീമിനെ ബാറ്റിങ്‌ പഠിപ്പിക്കും. വിവിധ ഐ.പി.എല്‍. ടീമുകളെ പരിശീലിപ്പിച്ചതിനാല്‍ ഇവിടുത്തെ സാഹചര്യങ്ങള്‍ മോണ്ടിക്കു വ്യക്‌തമായി അറിയാം. മൂന്ന്‌ ട്വന്റി20 യും മൂന്ന്‌ ഏകദിനങ്ങളും രണ്ട്‌ ടെസ്‌റ്റുകളുമാണ്‌ വെസ്‌റ്റിന്‍ഡീസ്‌ ഇന്ത്യയില്‍ കളിക്കുന്നത്‌.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages