News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Nov 11, 2019

ബി.ജെ.പിയുടെ പിന്‍മാറ്റത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി ശിവസേന

featured image

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമത്തില്‍ നിന്ന് ബി.ജെ.പി പിന്‍മാറിയതിന് പിന്നാലെ അവകാശവാദവുമായി ശിവസേന. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവമസന അവകാശപ്പെട്ടു. ശിവസേനയില്‍ നിന്ന് തന്നെ മുഖ്യമന്ത്രി ഉണ്ടാകുമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുഖ്യമന്ത്രി തന്നെ അധികാരത്തില്‍ എത്തുമെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ആവര്‍ത്തിച്ചു. മലാഡിലെ റിസോര്‍ട്ടില്‍ എത്തി സേനാ എം.എല്‍.എമാരെ കണ്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയില്‍ ബാക്കിയുള്ളവര്‍ കാലങ്ങളായി ഭരിക്കുന്നു. ഇനി ആ പല്ലക്ക് ശിവസേനയ്ക്ക് ഉള്ളതാണ്. ഇത്തവണ ശിവ സൈനിക് ആ പല്ലക്കിലിരിക്കും-ഉദ്ധവ് പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാനില്‍ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തുവില കൊടുത്തും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന വാദം കോണ്‍ഗ്രസില്‍ ശക്തമാണ്. ശിവസേനയെ പിന്തുണയ്ക്കണമെന്ന നിലപാടിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ കേന്ദ്ര നേതൃത്വം പൂര്‍ണ്ണമായി വഴങ്ങിയിട്ടില്ല.

ശിവസേനയുമായുള്ള സമവായ നീക്കം പുര്‍ണ്ണമായി അടഞ്ഞതോടെ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരുന്നു. കേവല ഭൂരിപക്ഷമില്ലെന്നും സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്നും ബി.ജെ.പി നേതൃത്വം ഗവര്‍ണറെ അറിയിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം എത്തിയാണ് കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിലപാട് അറിയിച്ചത്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages