News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Nov 8, 2019

ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച് 'പരിക്ക്': ആറു മലയാളി താരങ്ങള്‍ കളത്തില്‍, ആദ്യ പകുതിയില്‍ ഗോള്‍ രഹിത സമനില

featured image

കൊച്ചി: വിജയം കൊതിച്ചിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ പകുതിയില്‍ കളിച്ചത് മുഴുവന്‍ പരിക്കായിരുന്നു. ആദ്യ പകുതി പിന്നിടുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്- ഒഡീഷ എഫ്‌സി മത്സരം ഗോള്‍രഹിത സമനിലയിലാണ്. ആദ്യ 23 മിനിറ്റിനിടെ മൂന്നു താരങ്ങളാണ് പരിക്കേറ്റ് കളംവിട്ടത്. ഐഎസ്എല്‍ ചരിത്രത്തിലാദ്യമായി ബ്ലാസ്‌റ്റേഴ്‌സിനായി ആറു മലയാളി താരങ്ങളാണ് കളത്തിലിറങ്ങിയിരിക്കുന്നത്.

മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ക്യാപ്റ്റന്‍ ജെയ്‌റോ പരിക്കേറ്റ് പിന്മാറിയിരുന്നു. 23-ാം മിനിറ്റില്‍ ഒഡീഷ താരവുമായി കൂട്ടിയിടിച്ച് ബ്ലാസ്‌റ്റേഴ്‌സ് താരം മെസ്സി ബൗളി ബോധരഹിതനായി കളം വിട്ടത് കൊച്ചിയെ ആശങ്കയിലാഴ്ത്തി. മെസ്സിക്ക് പകരം മുഹമ്മദ റാഫിയും സന്റാനയ്ക്ക് പകരം ഡെലഗാഡോയും കളത്തിലിറങ്ങി. ആദ്യ പകുതിയില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നടത്തിയ ഒറ്റയാള്‍ മുന്നേറ്റം ഒഡീഷ പ്രതിരോധനിര ബോക്‌സിനുള്ളില്‍ വീഴ്ത്തിയെങ്കിലും പെനാല്‍റ്റി നിഷേധിച്ചത് മഞ്ഞപ്പടയ്ക്ക് നൊമ്പരമായി.

ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെ പകരക്കാരുടെ ബെഞ്ചിലേക്ക് നീങ്ങിയപ്പോള്‍ പ്രസീലിയന്‍ താരം ജയ്‌റോ റോഡ്രിഗസാണ് ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുന്നത്. മലയാളി താരങ്ങളായ കെ. പ്രശാന്ത്, സഹല്‍, അബുദുള്‍ സമദ്, കെ.പി.രാഹുല്‍, ടി.പി. രഹ്‌നേഷ് എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി.

പരിക്കേറ്റ് പുറത്തിരിക്കുന്ന ജിയാന്നി സ്യൂവര്‍ലൂണിനു പകരം രാജു ഗെയ്ക്‌വാദ് പ്രതിരോധനിരയിലെത്തി. ഓഗ്‌ബെച്ചെ പുറത്തിരിക്കുമ്പോള്‍ റാഫേല്‍ മെസ്സി ബൗളിയാണ് ഒരേയൊരു സ്‌ട്രൈക്കര്‍. മലയാളി താരങ്ങളായ അബ്ദുല്‍ ഹുക്കു, മുഹമ്മദ് റാഫി എന്നിവരും പകരക്കാരുടെ ബെഞ്ചില്‍ ഇടംപിടിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. ആദ്യ രണ്ടു കളിയും തോറ്റശേഷം മുംബൈ എഫ്‌സിയെ 4-2 ന് തകര്‍ത്ത ഒഡീഷ ആത്മവിശ്വാസത്തിലാണ് കൊച്ചിയിലിറങ്ങിയിരിക്കുന്നത്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages