News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Nov 11, 2019

ഇക്കുറി മേല്‍നോട്ടത്തിന് ഐജിമാരില്ല: ശബരിമലയില്‍ സുരക്ഷാ ചുമതല എസ്പിമാര്‍ക്ക്

featured image

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല-മകര വിളക്കുകാലത്തെ സുരക്ഷാ ചുമതല എസ്പിമാര്‍ക്ക് തന്നെ നല്‍കാന്‍ തീരുമാനം. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച വിധിക്കു പിന്നാലെ കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് സുരക്ഷാ ചുമതലയുടെ മേല്‍നോട്ടം ഐജിമാര്‍ക്കായിരുന്നു. എന്നാല്‍ ഇത്തവണ മേല്‍നോട്ടത്തിന് ഐജിമാരുണ്ടാകില്ല. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.

ഇത്തവണ പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ സുരക്ഷാ ചുമതലയാണ് എസപിമാര്‍ക്കുള്ളത്. സുപ്രീംകോടതി വിധി വരുന്നതിനു മുമ്പ് മണ്ഡല-മകരവിശളക്ക് കാലത്ത് എസ്പിമാരായിരുന്നു സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍. അതേസമയം ഐജിമാര്‍ ശബരിമലയില്‍ ക്യാമ്പ് ചെയ്തുളള സുരക്ഷാ ക്രീമകരണങ്ങള്‍ വേണ്ടെന്നാണ് യോഗത്തില്‍ തീരുമാനമായത്.

എഡിജിപി ഷെയ്ക്ക് ദര്‍വേസിനാണ് സുരക്ഷാ ചുമതലയുടെ ഏകോപനം. അഞ്ച് ഘട്ടങ്ങളിലായി പതിനായിരം പോലീസുകാരെ വിന്യസിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ക്രമസമാധാന നില പരിശോധിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഡിജിപി പറഞ്ഞു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages