News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Nov 8, 2019

ഫാം ഹൗസ്‌ ജീവനക്കാരനെ കൊന്നുകുഴിച്ചുമൂടി; കുറ്റം സമ്മതിച്ച്‌ മാനേജരുടെ വീഡിയോ

featured image

രാജകുമാരി: ശാന്തന്‍പാറയില്‍ ഒരാഴ്‌ചമുമ്പു കാണാതായ യുവാവിനെ കൊന്നു കത്തിച്ചശേഷം ഫാം ഹൗസില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ഇയാളുടെ ഭാര്യയേയും രണ്ടുവയസുള്ള മകളെയും കാണാതായി. പിന്നാലെ വീഡിയോ സന്ദേശത്തിലൂടെ കൊലക്കുറ്റം ഏറ്റെടുത്തു സഹപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍.
കഴുതകുളംമേട്‌ മഷ്‌റൂം ഹട്ട്‌ റിസോര്‍ട്ടിലെ ഫാം ഹൗസ്‌ ജീവനക്കാരനായ റിജോഷി(31)ന്റെ മൃതദേഹമാണ്‌ ഫാം ഹൗസിന്റെ സമീപത്തു നിര്‍മിക്കുന്ന മഴവെള്ളസംഭരണിയോട്‌ ചേര്‍ന്നു കുഴിച്ചിട്ടതായി കണ്ടെത്തിയത്‌. ഫാം ഹൗസ്‌ മാനേജര്‍ ഇരിങ്ങാലക്കുട കോണാട്ടുകുന്ന്‌ കുഴിക്കണ്ടത്തില്‍ വസിം (31) സ്വന്തം സഹോദരന്‌ അയച്ച വീഡിയോ സന്ദേശത്തിലാണ്‌ കുറ്റം സമ്മതിച്ചത്‌. വസീമിനെ തിങ്കളാഴ്‌ച മുതല്‍ കാണാനില്ല. റിജോഷിന്റെ ഭാര്യ ലിജി (29), രണ്ട്‌ വയസുള്ള മകള്‍ ജൊവാന, ഫാം ഹൗസ്‌ മാനേജര്‍ ഇരിങ്ങാലക്കുട കോണാട്ടുകുന്ന്‌ കുഴിക്കണ്ടത്തില്‍ വസിം (31) എന്നിവരേയും തിങ്കളാഴ്‌ച മുതല്‍ കാണാനില്ല. വസീമിന്റെയും ലിജിയുടേയും ഫോണ്‍ കുമളി ആനവിലാസത്തു വച്ച്‌ ഓഫായതായി പോലീസ്‌ കണ്ടെത്തി. തമിഴ്‌നാട്ടിലേയ്‌ക്കു കടന്നെന്നു സംശയിക്കുന്ന ഇവര്‍ക്കായി തെരച്ചില്‍ ശക്‌താക്കി.
മൃതദേഹം കുഴിയിലിട്ടു കത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അഴുകിത്തുടങ്ങിയ ശരീരത്തില്‍ പൊള്ളലേറ്റ അടയാളങ്ങളുണ്ട്‌. റിജോഷിന്‌ മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്നാണു നിഗമനം. ഡോഗ്‌ സ്‌ക്വാഡ്‌, ഫോറന്‍സിക്‌ വിഭാഗം എന്നിവരെത്തി പരിശോധനകള്‍ നടത്തി. മൃതദേഹം പോസ്‌റ്റ്‌ മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയിലേക്ക്‌ മാറ്റി.
റിജോഷിനെ കഴിഞ്ഞ 31 മുതലാണ്‌ കാണാതായത്‌. നവംബര്‍ ഒന്നിന്‌ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ശാന്തന്‍പാറ പോലീസ്‌ മൊഴിയെടുത്തപ്പോള്‍ തൃശൂരില്‍നിന്നും കോഴിക്കോടുനിന്നും റിജോഷ്‌ ഫോണില്‍ വിളിച്ചെന്നായിരുന്നു ഭാര്യ ലിജി പറഞ്ഞത്‌. ഇതോടെ പോലീസ്‌ കാര്യമായ അന്വേഷണം നടത്തിയില്ല. എന്നാല്‍ വീട്ടില്‍നിന്ന്‌ അധികദിവസം റിജോഷ്‌ മാറിനിന്നിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്‌ വീട്ടുകാര്‍ വീണ്ടും രംഗത്തെത്തി. പിന്നാലെ വസിമിനെയും ലിജിയേയും കുട്ടിയെയും കാണാതാവുകയായിരുന്നു.അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ്‌ അഞ്ചിന്‌ റിസോര്‍ട്ടിലെത്തി പരിശോധന നടത്തി. അന്വേഷണത്തില്‍ ജെ.സി.ബി എത്തിച്ച്‌ റിസോര്‍ട്ടിനുസമീപം കുഴികുത്തിയതായി വിവരം ലഭിച്ചു.
ജെ.സി.ബി. ഓപ്പറേറ്ററെ ചോദ്യം ചെയ്‌തപ്പോള്‍ ഫാമിലെ പശു ചത്തെന്നും കുഴികുത്തി മൂടാന്‍ ജെ.സി.ബിയുമായി വരണമെന്നും കഴിഞ്ഞ ഒന്നിന്‌ വസീം ഫോണില്‍ വിളിച്ച്‌ ആവശ്യപ്പെട്ട വിവരം അറിയിച്ചു. മഴവെള്ള സംഭരണി നിര്‍മിക്കുന്നതിനോടു ചേര്‍ന്നുള്ള കുഴി പാതി മൂടിയ നിലയിലായിരുന്നു. വസീമിന്റെ നിര്‍ദേശപ്രകാരം ഇതു പൂര്‍ണമായി മൂടിയെന്നും ജെ.സി.ബി. ഓപ്പറേറ്റര്‍ പോലീസിന്‌ മൊഴി നല്‍കി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ ഇവിടെനിന്നു മൃതദേഹം കണ്ടെത്തിയത്‌. തുടര്‍ന്നു റിസോര്‍ട്ടിലെ ജീവനക്കാരിയേയും വസീമിന്റെ സഹോദരനെയും സുഹൃത്തിനേയും പോലീസ്‌ ചോദ്യം ചെയ്‌തു. ഇതിനു പിന്നാലെ വീഡിയോ സന്ദേശത്തിലൂടെ കുറ്റസമ്മതവുമായി വസിം രംഗത്തെത്തി.
ജോയല്‍, ജോഫിറ്റ എന്നിവരാണ്‌ റിജോഷ്‌ - ലിജി ദമ്പതികളുടെ മറ്റു മക്കള്‍. മൂന്നാര്‍ ഡിവൈ.എസ്‌.പി രമേഷ്‌കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി പയസ്‌ ജോര്‍ജ്‌, ശാന്തന്‍പാറ സി.ഐ: ടി. ആര്‍ പ്രദീപ്‌കുമാര്‍, രാജാക്കാട്‌ സി.ഐ: എച്ച്‌. എല്‍ ഹണി, എസ്‌.ഐ മാരായ പി.ഡി അനൂപ്‌മോന്‍, ബി. വിനോദ്‌കുമാര്‍, ജോബി തോമസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages