News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Nov 11, 2019

പിഎസ്‌സി പരീക്ഷാരീതി അടിമുടി മാറ്റണം: മൊബൈല്‍ ജാമര്‍ മുതല്‍ ദേഹപരിശോധന വരെ, കര്‍ശന നിര്‍ദേശവുമായി ക്രൈംബ്രാഞ്ച്

featured image

തിരുവനന്തപുരം: പിഎസ് സി പരീക്ഷാരീതി അടിമുടി മാറ്റി പരിഷ്‌കരിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി ക്രൈംബ്രാഞ്ച്. മൊബൈല്‍ ജാമര്‍ മുതല്‍ ദേഹ പരിശോധന വരെ നടത്തണമെന്ന് വ്യക്തമാക്കുന്ന കത്ത് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പിഎസ്‌സിക്ക് കൈമാറി.

നിലവിലെ പരീക്ഷാരീതിയില്‍ ഗുരുതര വീഴ്ചകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ കത്ത്. നിലവിലെ ഇതേ രീതി തുടര്‍ന്നാല്‍ ക്രമക്കേടുകള്‍ തുടര്‍ക്കഥയാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. പിഎസ് സിയുടെ സിവില്‍ പോലസ് ഓഫീസര്‍ പരീക്ഷ തട്ടിപ്പ് അന്വേഷിച്ച സംഘമാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

നിലവിലെ സിറ്റിങ്ങ് പാറ്റേണ്‍ മാറ്റണമെന്നും, പരീക്ഷയ്ക്ക് ശേഷം തിരികെ ലഭിക്കുന്ന ചോദ്യപേപ്പറിന്റെ എണ്ണം രേഖപ്പെടുത്താറില്ല. ഇത്തരത്തില്‍ പഴുതുപയോഗിച്ച് ക്രമക്കേട് നടത്താന്‍ സാധിക്കും എന്നത് മുന്നില്‍ നിര്‍ത്തി അതൊഴിവാക്കാന്‍ പരീക്ഷയ്ക്ക് ശേഷവും കര്‍ശന പരിശോധന വേണമെന്നും വ്യക്തമാക്കുന്നു. പിഎസ്സിയിലെ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ക്യത്യമായ യോഗ്യത നിശ്ചയിക്കണമെന്നും, പരീക്ഷ ഹാളില്‍ മൊബൈല്‍ ജാമറും സിസിടിവിയും ഘടിപ്പിക്കണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. പരീക്ഷയ്ക്ക് മുമ്പ ദേഹപരിശോധന നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages