News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Nov 11, 2019

ടി.എന്‍. ശേഷന്‍ അന്തരിച്ചു

featured image

ചെന്നൈ: മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ടി.എന്‍. ശേഷന്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ഇന്നലെ രാത്രി പത്തരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. 1990 മുതല്‍ 1996 വരെയായിരുന്നു മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറായി സേവനം അനുഷ്‌ഠിച്ചത്‌. തെരഞ്ഞെടുപ്പു രംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു നാന്ദികുറിച്ചത്‌ ശേഷന്‍ കമ്മിഷണറായശേഷമാണ്‌. പാലക്കാട്‌ തിരുനെല്ലായിയിലെ തമിഴ്‌ ബ്രാഹ്‌മണ കുടുംബത്തില്‍ 1932 ഡിസംബര്‍ 15 നായിരുന്നു ജനനം. മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജില്‍ ബിരുദപഠനം. 1953-ല്‍ ഐ.പി.എസും 1954-ല്‍ ഐ.എ.എസും കരസ്‌ഥമാക്കി. ഡിണ്ടിഗല്‍ സബ്‌കലക്‌ടറായാണ്‌ ഐ.എ.എസ്‌. ജീവിതം ആരംഭിച്ചത്‌. രാജീവ്‌ ഗാന്ധി മന്ത്രിസഭാകാലത്ത്‌ പ്രതിരോധം, ആഭ്യന്തര സെക്രട്ടറിയായിരുന്നു. 1996-ല്‍ മാഗ്‌സസെ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. സര്‍വീസില്‍നിന്നു വിരമിച്ചശേഷം ദേശഭക്‌ത്‌ ട്രസ്‌റ്റ്‌ എന്ന പ്രസ്‌ഥാനം ആരംഭിച്ചു. 1997-ലെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ കെ.ആര്‍. നാരായണനെതിരേ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭാര്യ: പരേതയായ ജയലക്ഷ്‌മി.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages