News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Oct 31, 2019

'ഒരു രംഗോലി പ്ലീസ്' അവസാന മണിക്കൂറിലും രംഗോലി തേടി അലഞ്ഞ്‌ ഇന്ത്യക്കാര്‍: ഗൂഗിള്‍ പേ ഓഫര്‍ ഇന്ന് അവസാനിക്കും

featured image

ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് ഓണ്‍ലൈന്‍ പേമെന്റ് രംഗത്തെ പ്രധാന കമ്പനികളിലൊന്നായ ഗൂഗിള്‍ പേ അവതരിപ്പിച്ച ദീപാവലി സ്റ്റാമ്പ് കളക്ഷന്‍ ഇന്ന് അവസാനിക്കും. വലിയ പ്രതികരണമാണ് ഗൂഗിള്‍ പേയുടെ ദീപാവലി സ്റ്റാമ്പ് കളക്ഷന്‍ നേടി 251 രൂപ നേടാം എന്ന ഓഫറിന് ലഭിച്ചത്. ഒക്ടോബര്‍ 21ന് ആരംഭിച്ച ഈ ഓഫര്‍ ഇന്ന് അര്‍ധ രാത്രി 11.59നാണ് അവസാനിക്കുക.

ഓണ്‍ലൈന്‍ പേമെന്റ് രംഗത്തെ പ്രധാന കമ്പനികളായ പേടിഎം, ഫോണ്‍ പേ അടക്കം വിവിധ ഓഫറുകള്‍ ദീപാവലി സീസണില്‍ നല്‍കിയെങ്കിലും സോഷ്യല്‍ മീഡിയ കീഴടക്കിയത് ഗൂഗിള്‍ പേ കളക്ഷന്‍ തന്നെയായിരുന്നു. ദീപം, രംഗോലി, ജുംമ്ക, ഫ്‌ലവര്‍, ലാന്റേണ്‍ എന്നീ സ്റ്റാമ്പുകള്‍ നേടിയാല്‍ 251 രൂപ നേടാം എന്നതായിരുന്നു ഓഫര്‍.

ഈ സ്റ്റാമ്പുകള്‍ ലഭിക്കാന്‍ ഗൂഗിള്‍ പേ വഴി ബില്ലടയ്ക്കുകയോ, റീച്ചാര്‍ജ് ചെയ്യുകയോ വേണം. ഇതെല്ലാം ശേഖരിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 31ന് 251 രൂപ അക്കൗണ്ടിലെത്തും. കൂടാതെ ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന ലക്കി വിന്നര്‍ക്ക് ഇതിലും വലിയ സമ്മാനം കാത്തിരിക്കുന്നുണ്ട്. "അഞ്ച് ദീപാവലി സ്റ്റാമ്പുകള്‍ ശേഖരിക്കൂ.. നിങ്ങളുടെ സമ്മാന കെട്ടഴിക്കൂ" എന്നാണ് ഒക്ടോബര്‍ 21ന് ഗൂഗിള്‍ ട്വീറ്റ് ചെയ്തത്. മെഗാ സമ്മാനം ഒരുലക്ഷം രൂപയാണ്.

വിളക്കുകള്‍ സ്‌കാന്‍ ചെയ്താലും സ്റ്റാമ്പ് കിട്ടും. മറ്റുള്ളവ സ്‌ക്രാച്ച് കാര്‍ഡ്, പേമെന്റ് എന്നിവയിലൂടെ ലഭിക്കും. മൊത്തം പത്ത് ലക്ഷം രംഗോലി, ഫ്‌ളവര്‍ സ്റ്റാമ്പുകളും ലഭ്യമാണെന്ന് ഗൂഗിള്‍ പേ പറയുന്നു. അതേസമയം തന്നെ സ്റ്റാമ്പുകള്‍ കയ്യിലുള്ളവര്‍ക്ക് അത് മറ്റുള്ളവര്‍ക്ക് പങ്കുവെയ്ക്കാനും കൂടാതെ തന്റെ കയ്യില്‍ ഒരു സ്റ്റാമ്പ് കുറവുണ്ട് അത് നല്‍കാമോ മറ്റുള്ളവരോട് യാചിക്കാനും സൗകര്യമൊരുക്കിയിരുന്നു.

ഈ ഫീച്ചര്‍ വന്നതോടെ ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ അപേക്ഷയും യാചിക്കലുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. പ്രധാനമായും രംഗോലി എന്ന സ്റ്റാമ്പ് ആര്‍ക്കും ലഭ്യമല്ലെന്ന് പലരും പരാതി ഉന്നയിച്ചിരുന്നു. ഓഫര്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ രംഗോലിയെ തേടി അലയുകയാണ് ഇന്ത്യക്കാര്‍. ബാക്കി സ്റ്റാമ്പുകളെല്ലാം ലഭിച്ചു. ഇനി രംഗോലി കിട്ടിയാല്‍ 251 രൂപ കിട്ടും എന്നതാണ് പലരുടേയും അവസ്ഥ.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages