News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Oct 13, 2019

മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ചുപേര്‍ ഇന്ന്‌ വിശുദ്ധഗണത്തില്‍

featured image

തൃശൂര്‍: വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യയുള്‍പ്പെടെ അഞ്ചു പേരെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഇന്നു വിശുദ്ധരായി പ്രഖ്യാപിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക്‌ ഒന്നരയ്‌ക്കാണ്‌ പ്രഖ്യാപനം. വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്ക ധന്യശുശ്രൂഷകള്‍ക്ക്‌ ഒരുങ്ങി.
മറിയം ത്രേസ്യയെ കൂടാതെ കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍ (ഇംഗ്ലണ്ട്‌), സിസ്‌റ്റര്‍ ജ്യൂസെപ്പിന വന്നിനി (ഇറ്റലി), സിസ്‌റ്റര്‍ ഡ്യൂള്‍സ്‌ ലോപ്പസ്‌ പോന്തസ്‌ (ബ്രസീല്‍), സിസ്‌റ്റര്‍ മാര്‍ഗരറ്റ്‌ ബേയ്‌സ്‌(സ്വിറ്റ്‌സര്‍ലന്‍ഡ്‌) എന്നിവെരയാണ്‌ വിശുദ്ധപദവിയിലേക്ക്‌ ഉയര്‍ത്തുന്നത്‌. കേന്ദ്രമന്ത്രി വി. മുരളീധരന്‍, എം.പിമാരായ ടി.എന്‍. പ്രതാപന്‍, ബെന്നി ബെഹനാന്‍, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, മാര്‍ ജേക്കബ്‌ മനത്തോടത്ത്‌, മാര്‍ പോളി കണ്ണൂക്കാടന്‍, ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌, സുപ്പീരിയര്‍ ജനറല്‍ സിസ്‌റ്റര്‍ ഉദയയുടെ നേതൃത്വത്തില്‍ ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിലെ 240 സിസ്‌റ്റര്‍മാര്‍ തുടങ്ങിയവര്‍ ഇന്നത്തെ ചടങ്ങുകളില്‍ പങ്കെടുക്കും. മറിയം ത്രേസ്യയുടെ മധ്യസ്‌ഥതയില്‍ അദ്‌ഭുത രോഗശാന്തി നേടിയ ക്രിസ്‌റ്റഫര്‍ ജോഷി എന്ന ബാലനും കുടുംബവും ക്രിസ്‌റ്റഫറിനെ ചികില്‍സിച്ച അമല മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍ ശ്രീനിവാസനും വത്തിക്കാനിലെത്തിയിട്ടുണ്ട്‌. ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരന്‍ ചടങ്ങുകള്‍ക്കുശേഷം മാര്‍പാപ്പയെ സന്ദര്‍ശിക്കും.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages