News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Oct 12, 2019

വിവാഹാഭ്യര്‍ത്ഥന നിരസിച്ച വിധവയുടെ വീട്ടിലെത്തി യുവാവ് ജീവനൊടുക്കി

featured image

ചാത്തര്‍പൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ച വിധവയായ യുവതിയുടെ കണ്‍മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ചാത്തര്‍പൂരിലാണ് സംഭവം. ഉജൈ്ജന്‍ സ്വദേശി ജിതേന്ദ്ര വര്‍മ്മയാണ് ജീവനൊടുക്കിയത്. ഭര്‍ത്താവ് മരിച്ച ഒരു യുവതിയോട് ജിതേന്ദ്ര വര്‍മ്മ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി ഇയാളുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു.

തുടര്‍ന്ന് ശനിയാഴ്ച രാവിലെ ജിതേന്ദ്ര യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി വിവാഹത്തിന് നിര്‍ബന്ധിച്ചു. വിവാഹത്തിന് തയ്യാറല്ലെന്ന് യുവതി പറഞ്ഞതോടെ ജിതേന്ദ്ര കയ്യിലുണ്ടായിരുന്ന തോക്ക് എടുത്ത് യുവതിയുടെ മുന്നില്‍ വച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.

ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ യുവതിയുടെ വീടിനകത്ത് മരിച്ചുകിടക്കുന്ന ജിതേന്ദ്രയെയാണ് കണ്ടത്. ജിതേന്ദ്രയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages