News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Oct 22, 2019

സാഹയ്‌ക്കു വീണ്ടും പരുക്ക്‌; പകരം പന്ത്‌

featured image

റാഞ്ചി: ഇന്ത്യയുടെ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്‌ക്കു പരുക്ക്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിനിടെ മോതിര വിരലിന്‌ പരുക്കേറ്റതാണ്‌ സാഹയ്‌ക്ക് തിരിച്ചടിയായത്‌. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിന്നിങ്‌സിലെ 27-ാം ഓവറിലാണ്‌ സാഹയ്‌ക്ക് പരിക്കേറ്റത്‌. ആര്‍. അശ്വിന്റെ പന്തിലായിരുന്നു ഇത്‌.
വേദന സഹിക്കാനാവാതെ സാഹ ക്രീസ്‌ വിട്ടു. നേരത്തെ തന്നെ സാഹയുടെ വിരലിന്‌ ചെറിയ പരുക്കുണ്ടായിരുന്നു. ഋഷഭ്‌ പന്താണു പകരം വിക്കറ്റ്‌ കീപ്പറായത്‌്. നേരത്തെ പരുക്കിന്റെ പിടിയിലായിരുന്ന സാഹ ഏറെനാള്‍ ക്രിക്കറ്റില്‍ നിന്ന്‌ വിട്ടുനിന്നിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണു തിരിച്ചുവന്നത്‌. വിക്കറ്റിനു പിന്നില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ച വയ്‌ക്കാന്‍ സാഹയ്‌ക്കായി.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages