News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Oct 22, 2019

എല്‍ഗാറിനു പരുക്ക്‌; പകരം ഡി ബ്രൂയിന്‍

featured image

റാഞ്ചി: ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ഡീല്‍ എല്‍ഗാറിനു പരുക്ക്‌്. ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിനിടെ ഉമേഷ്‌ യാദവിന്റെ ബൗണ്‍സര്‍ എല്‍ഗാറിന്റെ ഹെല്‍മറ്റിലിടിച്ചു. വീണു പോയ എല്‍ഗാര്‍ എഴുന്നേറ്റു പരസഹായം കൂടാതെ ഗ്രൗണ്ടിനു പുറത്തേക്കു പോയി.
മുന്‍ കരുതലായി കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടിനെ ഉപയോഗിക്കാന്‍ ടീം മാനേജ്‌മെന്റ്‌ തീരുമാനിച്ചു. ടെസ്‌റ്റിന്റെ മൂന്നാം ദിനം ചായയ്‌ക്കു തൊട്ടു മുന്‍പായിരുന്നു സംഭവം. ഉമേഷ്‌ എറിഞ്ഞ ഒന്‍പതാം ഓവറിന്റെ മൂന്നാം പന്താണ്‌ മണിക്കൂറില്‍ 145 കിലോ മീറ്റര്‍ വേഗത്തില്‍ പറന്ന്‌ എല്‍ഗാറിന്റെ ഹെല്‍മറ്റിന്റെ വശത്ത്‌ വന്നിടിച്ചത്‌. ഇന്ത്യന്‍ കളിക്കാരും ദക്ഷിണാഫ്രിക്കന്‍ ടീം ഫിസിയോയും ഓടിയെത്തി. പ്രാഥമിക ചികിത്സ നല്‍കിയശേഷം തുടര്‍ന്ന്‌ കളിക്കേണ്ടെന്ന്‌ തീരുമാനിക്കുകയായിരുന്നു. 29 പന്തില്‍ 16 റണ്ണായിരുന്നു എല്‍ഗറിന്റെ സമ്പാദ്യം. എല്‍ഗാര്‍ മടങ്ങുമ്പോള്‍ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 26 റണ്‍ എന്ന ദയനീയമായ നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. ജോര്‍ജ്‌ ലിന്‍ഡെയാണ്‌ ബാറ്റ്‌ ചെയ്യാനായി ക്രീസിലെത്തിയത്‌.
ത്യൂണിസ്‌ ഡി ബ്രൂയിനായിരിക്കും എല്‍ഗറിന്റെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ട്‌. മാച്ച്‌ റഫറി ഈ മാറ്റം അംഗീകരിച്ചു. മത്സരത്തിനിടെ കളിക്കാരന്റെ തലയ്‌ക്കു പരുക്കേറ്റാല്‍ മറ്റൊരാളെ ടീമില്‍ ഉള്‍പ്പെടുത്താമെന്ന്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ നിയമം കൊണ്ടുവന്നിരുന്നു.
നിയമം പ്രാബല്യത്തിലായ ശേഷം മൂന്നാം തവണയാണ്‌ ക്രിക്കറ്റില്‍ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂഷന്‍ ഉപയോഗിക്കുന്നത്‌. ആഷസ്‌ ടെസ്‌റ്റില്‍ സ്‌റ്റീവ്‌ സ്‌മിത്തിന്‌ പകരം വന്ന ഓസ്‌ട്രേലിയയുടെ മാര്‍നസ്‌ ലാബഷാഗെയനാണ്‌ ആദ്യ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യട്ട്‌. പിന്നീടു വെസ്‌റ്റിന്‍ഡീസിന്റെ ഡാരന്‍ ബ്രാവോയ്‌ക്ക് പകരം ജെര്‍മെയ്‌ന്‍ ബ്ലാക്ക്‌വുഡും ഇറങ്ങി.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages