വാഗദൂദു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയിലെ മുസ്ലിം പള്ളിയിലുണ്ടായ ആക്രമണത്തില്‍ 16 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീവ്രവാദി ആക്രമണമാണെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

ആയുധധാരികളായ അക്രമികള്‍ പള്ളിയില്‍ അതിക്രമിച്ചു കയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. 

13 പേര്‍ സംഭവസ്ഥലത്തും മൂന്നുപേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: 16 killed in Burkina Faso mosque attack