News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 14, 2019

ബ്രാഡ്‌മാന്റെ റൂട്ടും കടന്നു

featured image

ലണ്ടന്‍: ടെസ്‌റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട്‌ നായകന്‍ ജോ റൂട്ടിന്‌ പുതിയ റെക്കോഡ്‌. ടെസ്‌റ്റില്‍ 7000 റണ്ണെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ്‌ ഇരുപത്തിയെട്ടുകാരനായ റൂട്ട്‌. മറ്റൊരു ചരിത്രനേട്ടവും കൈവരിച്ചിരിക്കുകയാണ്‌ ഇംഗ്ലീഷ്‌ നായകന്‍. ആഷസ്‌ പരമ്പരയിലെ അഞ്ചാം ടെസ്‌റ്റിനിടെ ഏഴായിരം റണ്‍ എന്ന
തികച്ചതോടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ ഡൊണാള്‍ഡ്‌ ബ്രാഡ്‌മാനെയും റൂട്ട്‌ മറികടന്നത്‌. റൂട്ടിന്‌ 86 മത്സരങ്ങളില്‍നിന്ന്‌ 7022 റണ്ണുണ്ട്‌. ബ്രാഡ്‌മാന്‍ 52 മത്സരങ്ങളില്‍നിന്ന്‌ 6996 റണ്‍ നേടി. അഞ്ചാം ടെസ്‌റ്റിന്റെ ഒന്നാം ദിവസം ഈ നേട്ടം കൈവരിക്കുമ്പോള്‍ 28 വര്‍ഷവും 256 ദിവസവുമായിരുന്നു റൂട്ടിന്റെ പ്രായം. 27 വര്‍ഷവും 346 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍ ഈ നേട്ടം കൈവരിച്ച്‌ ഇംഗ്ലീഷ്‌ മുന്‍ നായകന്‍ അലിസ്‌റ്റര്‍ കുക്കാണ്‌ ഈ നേട്ടത്തില്‍ മുന്നില്‍. രണ്ടാം സ്‌ഥാനത്ത്‌ ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കറാണ്‌. സച്ചിന്‍ ഏഴായിരം റണ്‍ തികയ്‌ക്കുമ്പോള്‍ 28 വര്‍ഷവും 193 ദിവസവുമായിരുന്നു പ്രായം. ഏറ്റവും വേഗത്തില്‍ 7000 റണ്ണെടുത്ത നാലാമത്തെ ഇംഗ്ലീഷ്‌ ബാറ്റ്‌സ്മാനാണു റൂട്ട്‌. 158 ഇന്നിങ്‌സുകളിലാണ്‌ റൂട്ടിന്റെ ഈ നേട്ടം. വാലി ഹാമണ്ട്‌, കെവിന്‍ പീറ്റേഴ്‌സണ്‍, കുക്ക്‌ എന്നിവരാണു മുന്‍ഗാമികള്‍.
അഞ്ചാം ടെസ്‌റ്റില്‍ ബ്രാഡ്‌മാനെ മറികടക്കാന്‍ റൂട്ടിനു 31 റണ്‍ കൂടി വേണ്ടിയിരുന്നു. റൂട്ട്‌ മൂന്ന്‌ തവണ ക്യാച്ചില്‍ നിന്ന്‌ രക്ഷപ്പെട്ടാണ്‌ നേട്ടം കൈവരിച്ചത്‌. വ്യക്‌തിഗത സ്‌കോര്‍ 24 ല്‍ നില്‍ക്കേ പീറ്റര്‍ സിഡില്‍ റൂട്ട്‌ നല്‍കിയ അനായാസ ക്യാച്ച്‌ നഷ്‌ടപ്പെടുത്തി. ഇംഗ്ലണ്ട്‌ ഒന്നിന്‌ 86 റണ്ണെന്ന അവസ്‌ഥയില്‍ ഓസീസ്‌ നായകനും വിക്കറ്റ്‌ കീപ്പറുമായ ടിം പെയ്‌നിന്റെ കൈയും ചോര്‍ന്നു. പാറ്റ്‌ കുമ്മിന്‍സിന്റെ പന്തിനു ബാറ്റ്‌ വെച്ച റൂട്ടിനെ പിടിക്കാന്‍ പെയ്‌ന്‍ ഡൈവ്‌ ചെയ്‌തെങ്കിലും വിഫലമായി. റൂട്ട്‌ നല്‍കിയ ഒരവസരം കൂടി ഓസീസ്‌ പാഴാക്കി.
ഇത്തവണ മുന്‍ നായകന്‍ സ്‌റ്റീവ്‌ സ്‌മിത്തായിരുന്നു കുറ്റക്കാരന്‍. കിട്ടിയ അവസരങ്ങള്‍ കൊണ്ട്‌ അര്‍ധ സെഞ്ചുറി നേടിയെങ്കിലും അതു മൂന്നക്കത്തിലെത്തിക്കാന്‍ റൂട്ടിനായില്ല. 141 പന്തില്‍ 57 റണ്ണെടുത്ത റൂട്ടിനെ കുമ്മിന്‍സ്‌ ബൗള്‍ഡാക്കി. 2015 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ട്രെന്റ്‌ ബ്രിഡ്‌ജിലായിരുന്നു റൂട്ട്‌ അവസാനം സെഞ്ചുറിയടിച്ചത്‌. അതിനു ശേഷം ഒന്‍പത്‌ അര്‍ധ സെഞ്ചുറികളടിച്ചു.
ജോഷ്‌ ഹാസില്‍വുഡ്‌ എറിഞ്ഞ ഇന്നിങ്‌സിലെ ഇരുപത്തിയൊന്‍പതാം ഓവറിന്റെ അവസാന പന്ത്‌ അതിര്‍ത്തി കടത്തിയാണ്‌ റൂട്ട്‌ ചരിത്രംനേട്ടത്തിലെത്തിയത്‌. റണ്‍ നേട്ടത്തില്‍ ഇപ്പോഴും മുന്നില്‍ 200 ടെസ്‌റ്റില്‍നിന്നു 15,921 റണ്‍ സ്വന്തമാക്കിയ സച്ചിനാണ്‌. ടെസ്‌റ്റില്‍ 15,000 റണ്‍ നേടിയ ഒരേയൊരു താരവും സച്ചിനാണ്‌. രണ്ടാം സ്‌ഥാനത്തുള്ള ഓസീസ്‌ മുന്‍ നായകന്‍ റിക്കി പോണ്ടിങ്‌ 13378 റണ്‍ നേടി.

ഓസീസിനും കാലിടറി

ലണ്ടന്‍: ആഷസ്‌ ക്രിക്കറ്റ്‌ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനു പിന്നാലെ ഓസ്‌ട്രേലിയയ്‌ക്കും കാലിടറി. ഇംഗ്ലണ്ടിനെ 294 റണ്ണിന്‌ ഓള്‍ഔട്ടാക്കിയ ഓസീസ്‌ 225 റണ്ണിന്‌ എല്ലാവരും പുറത്തായി. രണ്ടാം ദിവസം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ്‌ പോകാതെ ഒന്‍പത്‌ റണ്ണെടുത്തിട്ടുണ്ട്‌്.
78 റണ്ണിന്റെ ലീഡ്‌ നേടാനും അവര്‍ക്കായി. ജോ ഡെന്‍ലി (ഒന്ന്‌), റോറി ബേണ്‍സ്‌ (നാല്‌) എന്നിവരാണു ക്രീസില്‍. 62 റണ്‍ വഴങ്ങി ആറ്‌ വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറാണ്‌ ഓസീസിനെ തകര്‍ത്തത്‌. സാം കുറാന്‍ മൂന്ന്‌ വിക്കറ്റും ക്രിസ്‌ വോക്‌സ് ഒരു വിക്കറ്റുമെടുത്തു. 80 റണ്ണെടുത്ത സ്‌റ്റീവ്‌ സ്‌മിത്താണ്‌ ടോപ്‌ സ്‌കോറര്‍. വാലറ്റത്ത്‌ നഥാന്‍ ലിയോണ്‍ (30 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 25) മികച്ച പോരാട്ടം പ്രദര്‍ശിപ്പിച്ചു. മാര്‍കസ്‌ ലാബുഷാഗെയും (48) തിളങ്ങി.
98 പന്തില്‍ മൂന്ന്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 70 റണ്ണെടുത്ത ജോസ്‌ ബട്ട്‌ലറിന്റെ ബാറ്റിങ്ങാണ്‌ ഇംഗ്ലണ്ടിനെ രക്ഷിച്ചത്‌. ഓസീസിനു വേണ്ടി മിച്ചല്‍ മാര്‍ഷ്‌ അഞ്ച്‌ വിക്കറ്റെടുത്തു. പാറ്റ്‌ കുമ്മിന്‍സ്‌ മൂന്നു വിക്കറ്റും ജോഷ്‌ ഹാസില്‍വുഡ്‌ രണ്ട്‌ വിക്കറ്റുമെടുത്തു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages