News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 12, 2019

ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച് വന്നിരുന്നത് കട്ടിലില്‍ ; ഇണചേരുന്ന പാമ്പുകളുടെ കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

featured image

ഗൊരഖ്പുര്‍: ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ അശ്രദ്ധമായി ഇണ ചേര്‍ന്നുകൊണ്ടിരുന്ന പാമ്പുകള്‍ക്കു മേല്‍ ഇരുന്ന യുവതി പാമ്പു കടിയേറ്റു മരിച്ചു. വീട്ടിനുള്ളിലെ കിടക്കയില്‍ നിന്നുമാണ് യുവതിക്ക് കടിയേറ്റത്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരില്‍ റിയാന്‍വ് ഗ്രാമത്തിലാണ് ദാരുണ സംഭവം.

തായ്ലന്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവുമായി സംസാരിക്കുന്നതിനിടയില്‍ കിടക്കയില്‍ ഇരുന്ന യുവതി പാമ്പുകള്‍ ഇണ ചേരുന്നത് ശ്രദ്ധിച്ചിരുന്നില്ല. ജനല്‍ വഴി വീട്ടിനുള്ളില്‍ കടന്ന പാമ്പുകള്‍ കിടക്കയില്‍ ഉള്ളത് ഗീത കണ്ടില്ല. കടിയേറ്റ യുവതി പെട്ടെന്നു തന്നെ ബോധം കെട്ടു വീണു. കുറച്ചു കഴിഞ്ഞ് മുറിയിലെത്തിയ വീട്ടുകാരാണ് വീണു കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. അപ്പോഴേയ്ക്കും യുവതി മരിച്ചിരുന്നു.

ജനാലയിലൂടെ പാമ്പുകള്‍ മുറിയിലേക്ക് കടന്നത്. തുടര്‍ന്ന കിടക്കയില്‍ ഇണചേരുകയും ചെയ്യുമ്പോഴായിരുന്നു ഗീത ഫോണില്‍ സംസാരിച്ചു കൊണ്ടു അകത്തേക്ക് വന്നതും പാമ്പുകളുടെ മുകളില്‍ കിടക്കയില്‍ ഇരുന്നതും. ഗീതയുടെ ഭര്‍ത്താവ് ജയ് സിങ് യാദവ് തായ്ലന്‍ഡിലാണ്.

ഡിസൈന്‍ ഉള്ള കിടക്ക വിരി കാരണം പാമ്പുകള്‍ പെട്ടെന്നു ശ്രദ്ധയില്‍ വന്നിട്ടുണ്ടാവില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്.ഓടിക്കൂടിയ നാട്ടുകാര്‍ പാമ്പുകളെ തല്ലിക്കൊന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുമ്പോഴും പാമ്പുകള്‍ കിടക്കയില്‍ തന്നെ ഉണ്ടായിരുന്നു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages