News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 11, 2019

ഗ്യാലറിയില്‍ പുകവലിച്ചിരുന്നത് 'കൊച്ചുകുട്ടി' ; എന്നാല്‍ സംഘാടകര്‍ അടുത്ത വന്ന് നോക്കിയപ്പോള്‍ കണ്ടത്

featured image

തുര്‍ക്കി : അര്‍ബുദത്തിനും ഓട്ടിസത്തിനും എതിരായ പോരാട്ടത്തില്‍ പണം കണ്ടെത്തുന്നതിനായി മത്സരം നടക്കുമ്പോള്‍ അതിന്റെ ഇടയില്‍ ഇരുന്ന് പുകവലിച്ചാല്‍. അതും ഒരു കുഞ്ഞുപയ്യന്‍. എന്നാല്‍ അവനെ പിടികൂടാന്‍ എത്തിയപ്പോള്‍ അതിലും വലിയ ട്വസ്റ്റ്.

തുര്‍ക്കിയില്‍ ഫുട്‌ബോള്‍ ക്ലബ്ബായ ബേര്‍സാസ്‌പേറും ഫെനല്‍ബാച്ചയും തമ്മിലാണ് പണം കണ്ടെത്തുന്നതിനായി സൗഹൃദ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിനിടയിലാണ് ഗ്യാറലിയില്‍ ഇരുന്ന് ഒരു കുട്ടി പുകവലിക്കുന്നത് ക്യാമറാക്കണ്ണുകള്‍ കണ്ടെത്തുന്നത്. എന്നാല്‍ ബിഗ് സ്‌ക്രീനില്‍ മുഖം തെളിഞ്ഞട്ടും കൂസലില്ലാതെ കുട്ടി പുകവലിച്ചുകൊണ്ടേ ഇരുന്നു.

ഇതോടെ സംഘാടകര്‍ അവന്റെ അടുത്ത് ഓടിയെത്തി. ഓടിയെത്തിയ അവര്‍ കുട്ടിയെ കണ്ടപ്പോള്‍ ഞെട്ടി. പുക വലിച്ചിരുന്ന കുട്ടിക്ക് 36 വയസ്സ്. പക്ഷേ കാഴ്ച്ചയില്‍ അയാള്‍ കുഞ്ഞുപയ്യനെപോലെയായിരുന്നു. തൊട്ടടുത്തിരുന്ന കുട്ടി അയാളുടെ മകനും. പ്രായം സംബന്ധച്ചിലുള്ള സത്യാവസ്ഥ ബോധ്യമായതോടെ പൊതുസ്ഥലത്തിരുന്ന് പുക വലിച്ചതിന് 13 യൂറോ പിഴയടപ്പിച്ചാണ് സംഘാടക സമിതി കുട്ടിയെ വെറുതെ വിട്ടത്.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages