ഗുരുഗ്രാം: ദമ്പതിമാരെ ഏഴു വയസുള്ള മകന്റെ മുമ്പിലിട്ട് കുത്തിക്കൊന്നു. ഹരിയാണയിലെ ഗുരുഗ്രാമിലെ ഇവരുടെ വീട്ടില്‍വെച്ചാണ് സംഭവം. കൊലപാതം നടത്തിയെന്ന് സംശയിക്കുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. 

വിക്രം സിങും (31) ഇയാളുടെ ഭാര്യ ജ്യോതിയുമാണ് കൊല്ലപ്പെട്ടത്.  വിക്രം സിങ്ങിന്റെ സുഹൃത്തായ അഭിനവ് എന്നായാളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

വിദേശത്ത് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിക്രം അഭിനവില്‍ നിന്ന് 1.5 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ വാഗ്ദാനം നിറവേറ്റാന്‍ വിക്രമിന് ആയില്ല. ഇതേ ചൊല്ലി ഇരുവരും വ്യാഴാഴ്ച  വഴക്കിട്ടു. ഇതിനിടയില്‍ അഭിനവ് വിക്രമിനെ കത്തി ഉപയോഗിച്ച് കുത്തി. തടുക്കാന്‍ ശ്രമിച്ച ജ്യോതിയെയും കുത്തി. ബഹളം കേട്ട് അയല്‍വാസികള്‍ വരുമ്പോള്‍ വിക്രമും ഭാര്യയും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഇവരുടെ മകന്‍ ഭയന്ന് വിറച്ച് മൃതദേഹങ്ങള്‍ക്ക് അരികില്‍ നില്‍പ്പുണ്ടായിരുന്നു. 

കൈയ്യില്‍ രക്തം പുരണ്ട നിലയിലാണ് അഭിനവിനെ പോലീസ് പിടികൂടുന്നത്. സംഭവത്തിന് മുമ്പ് ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.

content highlight: couple stabbed to death in front of son