ആലപ്പുഴ: കാന്‍സറില്ലെങ്കിലും കീമോ ചികിത്സയ്ക്ക് വിധേയയാകേണ്ടിവന്ന രജനി സര്‍ക്കാരിനെതിരെ നടത്തിവന്ന സമരം പിന്‍വലിച്ചു. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്.

മാവേലിക്കര താലൂക്ക് ഓഫീസിന് മുമ്പിലാണ് കുടുംബാംഗങ്ങളുമൊത്ത് ഇവര്‍ നിരാഹാര സമരം നടത്തി വന്നത്. തെറ്റായ രോഗനിര്‍ണയം നടത്തിയവര്‍ക്കെതിരെ നടപടി, നഷ്ടപരിഹാരം എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ പറഞ്ഞ ഉറപ്പ് പാലിക്കാത്ത ഘട്ടത്തിലാണ് സമരം നടത്തിയതെന്ന് രജനി പറഞ്ഞു. 

Content Highlights: Rajani ends protest against government