കൊല്‍ക്കത്ത: ഗതഗാത നിയമ ലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാന്‍ വ്യവസ്ഥചെയ്യുന്ന നിയമ ഭേദഗതി പശ്ചിമബംഗാളില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ഭരിക്കുന്ന ഗുജറാത്ത് പിഴത്തുക വെട്ടിക്കുറച്ചതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.

നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ കടുത്തതാണ്. ഗതഗാത നിയമ ഭേദഗതികളെ പാര്‍ലമെന്റില്‍ തങ്ങള്‍ എതിര്‍ത്തിരുന്നു. ഭേദഗതി വരുത്തിയ നിയമം അതേപടി നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.

പണം ഒന്നിനും പരിഹാരമാകില്ല. മനുഷ്യത്വത്തോടെ കാര്യങ്ങളെ കാണാന്‍ കഴിയണം. വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന 'സേഫ് ഡ്രൈവ്, സേവ് ലൈഫ്' പദ്ധതി പശ്ചിമ ബംഗാളില്‍ നടപ്പാക്കിയിട്ടുണ്ടെന്നും മമത പറഞ്ഞു.

Content Highlights: Increased traffic fines too harsh, won't apply in Bengal - Mamata