News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 14, 2019

ലോക സര്‍വകലാശാല പവര്‍ ലിഫ്‌റ്റിങില്‍ കട്ടപ്പനക്കാരിക്ക്‌ ആറാം സ്‌ഥാനം

featured image

കട്ടപ്പന: എസ്‌തോണിയയില്‍ നടന്ന ലോക സര്‍വകലാശാല പവര്‍ ലിഫ്‌റ്റിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു മലയാളി താരം മിലു ഇമ്മാനുവല്‍. 21 രാജ്യങ്ങളില്‍നിന്ന്‌ ആയിരത്തിലധികം മത്സരാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. പവര്‍ ലിഫ്‌റ്റിങ്‌ 52 കിലോ വിഭാഗത്തില്‍ മിലു ആറാം സ്‌ഥാനത്താണു ഫിനിഷ്‌ ചെയ്‌തത്‌.
കട്ടപ്പന കടമാക്കുഴി സണ്ണി-മോളി ദമ്പതികളുടെ മൂന്നുമക്കളില്‍ ഇളയവളാണ്‌. 420 കിലോ ഉയര്‍ത്തിയാണ്‌ മിലു മികച്ച നേട്ടം െകെവരിച്ചത്‌. ആദ്യമായാണ്‌ ഇന്ത്യ ലോക സര്‍വകലാശാല പവര്‍ ലിഫ്‌റ്റിങില്‍ പങ്കെടുത്തത്‌. അന്തര്‍ സര്‍വകലാശാല പവര്‍ ലിഫ്‌റ്റിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്‌ഥാനവും സംസ്‌ഥാന പവര്‍ ലിഫ്‌റ്റിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്‌ഥാനവും കരസ്‌ഥമാക്കാന്‍ മിലുവിന്‌ കഴിഞ്ഞു. കോഴിക്കോട്‌ ഗവണ്‍മെന്റ്‌ കോളജ്‌ ഈസ്‌റ്റ്‌ഹില്ലില്‍ ബി.പി.ഇ.എഡ്‌്. വിദ്യാര്‍ഥിനിയാണ്‌ മിലു. ഇന്ത്യയില്‍നിന്നു 11 പേരാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്‌. സ്‌കൂള്‍ പഠന കാലത്ത്‌ 800, 1500 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ സംസ്‌ഥാന തലത്തില്‍ വിജയങ്ങള്‍ നേടിയ മിലു ബിരുദ പഠനത്തിനായി മുരിക്കാശേരി പാവനാത്മാ കോളജില്‍ എത്തിയതോടെ ജിജോ ജോര്‍ജിന്റെ പരിശീലനത്തില്‍ പവര്‍ ലിഫ്‌റ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
തുടര്‍ച്ചയായി അഞ്ചു വര്‍ഷം എം.ജി. സര്‍വകലാശാല കായികമേളയില്‍ പവര്‍ ലിഫ്‌റ്റിങ്‌ ചാമ്പ്യനായി. കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന സംസ്‌ഥാന പവര്‍ ലിഫ്‌റ്റിങ്‌ ചാമ്പ്യന്‍ഷിപ്പിലും ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. കട്ടപ്പന ഫിറ്റ്‌നസ്‌ വേള്‍ഡ്‌ ഹെല്‍ത്ത്‌ ക്ലബിലെ അംഗം കൂടിയായ മിലുവിന്റെ ഇപ്പോഴത്തെ പരിശീലകന്‍ കോഴിക്കോട്‌ സ്വദേശി കൃഷ്‌ണകുമാറാണ്‌.
ലോക ചാമ്പ്യന്‍ഷിപ്പിനു പോകാന്‍ ഒന്നര ലക്ഷം രൂപ ആവശ്യമായിരുന്നു. സാമ്പത്തിക സ്‌ഥിതി മോശമായതിനാല്‍ ആദ്യം പോകുന്നില്ലെന്ന്‌ തീരുമാനിച്ചെങ്കിലും അമ്മാവന്റെ സഹായത്തോടെയാണു യാത്ര തിരിച്ചത്‌. അര്‍ജുന അവാര്‍ഡ്‌ ജേതാവ്‌ പി.ജെ. ജോസഫാണ്‌ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages