News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Sep 10, 2019

വയനാട്ടിലെ വനമേഖലയില്‍ നാടന്‍ തോക്കുമായി സി ആര്‍ പി എഫ് ജവാനും സുഹൃത്തും പിടിയില്‍

featured image

വയനാട് : നാടന്‍ തോക്കുമായി സി ആര്‍ പി എഫ് ജവാനും സുഹൃത്തും പിടിയില്‍. മണിപ്പൂര്‍ സിആര്‍പിഎഫ് മണിപ്പൂര്‍ ബറ്റാലിയന്‍ ജവാന്‍ സുജേഷിനേയും വിപിനെയുമാണ് വനം വകുപ്പ് അറസ്റ്റ് ചെയ്യതത്. മുത്തങ്ങ റേഞ്ചില്‍ തോട്ടാമൂലയില്‍ വച്ചാണ് ഇരുവരെയും പിടികൂടുന്നത്.

ഇന്നലെ രാത്രിയില്‍ പതിനൊന്നരയോടെ പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലയില്‍ വച്ചാണ് പട്രേളിംഗിനിടെ നിറത്തോക്കുമായി ഇവരെ പിടികൂടുന്നത്. ഇവര്‍ക്കെതിരെ അനധികൃതമായി ആയുധം കൈയില്‍ വെച്ചതിനും വന്യജീവി വേട്ടയാടലില്‍ നിയമപ്രകാരവും കേസെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages